കോഴിക്കോട്: 80ഓളം വര്‍ഷം പഴക്കമുള്ള കോരപ്പുഴപ്പാലം പൊളിക്കാനുള്ള തീരുമാനത്തെ എലത്തൂര്‍ നിവാസികള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ ഒന്നര വര്‍ഷം നീണ്ടു നില്‍ക്കുന്ന പാലം പണി തുടങ്ങിയതോടെ നാട്ടുകാരുടെ ദുരിതവും ആരംഭിച്ചു. കൊയിലാണ്ടി നഗരത്തേയും കോഴിക്കോടിനേയും ബന്ധിപ്പിക്കുന്ന പാലം പൊളിക്കുന്നത് ഉണ്ടാക്കുന്ന പ്രയോഗിക ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ നാട്ടുകാര്‍ കഷ്ടപ്പെടുകയാണ്.
പാലം പണി ആരംഭിച്ചിട്ട് ഒരു മാസമായി. ബസ്സുകാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഗതാഗത മന്ത്രി എ.കെ ശശിധരന്റെ മണ്ഡലമായിട്ടു കൂടെ എലത്തൂരിലെ ജനങ്ങള്‍ യാത്രാ ക്ലേഷത്താല്‍ പൊറുതി മുട്ടിയിരിക്കുകയാണ്.
ജനപ്രതിനിധികള്‍ ബസ്സുടമകളുമായി പല തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്നത്തിന് ഇനിയും പരിഹാരം ഉണ്ടായിട്ടില്ല. ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടന്ന സാഹചര്യത്തില്‍ യാത്രാ പ്രശ്നത്തിന് ഇനിയെങ്കിലും പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
