| Sunday, 21st December 2025, 12:53 pm

കൂത്താട്ടുകുളം നഗരസഭ; സത്യപ്രതിജ്ഞയ്ക്കിടെ യു.ഡി.എഫ് കൗൺസിലർക്ക് മർദനം

ശ്രീലക്ഷ്മി എ.വി.

എറണാകുളം: കൂത്താട്ടുകുളം മുൻസിപ്പാലിറ്റി സത്യപ്രതിജ്ഞ ചടങ്ങിനിടെ യു.ഡി.എഫ് കൗൺസിലർക്ക് മർദനം.

16ാം വാർഡിൽ നിന്നും മത്സരിച്ച് ജയിച്ച ജോമി മാത്യുവിനാണ് മർദനമേറ്റത്. കൂത്താട്ടുകുളം മംഗലത്തുംത്താഴം സ്വദേശി ജോസഫ് കുര്യനാണ് മർദിച്ചത്. ജോസഫ് കുര്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സത്യപ്രതിജ്ഞയ്ക്കിടെ വേദിയുടെ മുൻവശത്തിരുന്ന ജോമിയെ പിന്നിൽ നിന്നും ജോസഫ് മർദിക്കുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന കല്ലുപയോഗിച്ച് മർദിച്ചെന്നാണ് വിവരം.

മർദനത്തിൽ ജോമിയുടെ തലയുടെ പിന്നിൽ പരിക്കേറ്റു. ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയതിന് ശേഷം ജോമി സത്യപ്രതിജ്ഞ പൂർത്തിയാക്കി.

തദ്ദേശ തെരഞ്ഞെടുപ്പ് വേളയിലെ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.

26ൽ 16 സീറ്റ് നേടികൊണ്ടായിരുന്നു കൂത്താട്ടുകുളം മുൻസിപ്പാലിറ്റി യു.ഡി.എഫ് പിടിച്ചെടുത്തത്.

നിലവിൽ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ചടങ്ങ് തുടരുകയാണ്.

മേയർ, ചെയർപേഴ്‌സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 26നും പഞ്ചായത്ത് പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് 27നും നടക്കും.

Content Highlight: Koothattukulam Municipality; UDF councilor beaten up during oath-taking ceremony

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more