16ാം വാർഡിൽ നിന്നും മത്സരിച്ച് ജയിച്ച ജോമി മാത്യുവിനാണ് മർദനമേറ്റത്. കൂത്താട്ടുകുളം മംഗലത്തുംത്താഴം സ്വദേശി ജോസഫ് കുര്യനാണ് മർദിച്ചത്. ജോസഫ് കുര്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സത്യപ്രതിജ്ഞയ്ക്കിടെ വേദിയുടെ മുൻവശത്തിരുന്ന ജോമിയെ പിന്നിൽ നിന്നും ജോസഫ് മർദിക്കുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന കല്ലുപയോഗിച്ച് മർദിച്ചെന്നാണ് വിവരം.
മർദനത്തിൽ ജോമിയുടെ തലയുടെ പിന്നിൽ പരിക്കേറ്റു. ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയതിന് ശേഷം ജോമി സത്യപ്രതിജ്ഞ പൂർത്തിയാക്കി.