ഐ.പി.എല്‍; ശ്രേയസ് അയ്യര്‍ക്കായി ടീമുകളുടെ പോര്‍വിളി
IPL
ഐ.പി.എല്‍; ശ്രേയസ് അയ്യര്‍ക്കായി ടീമുകളുടെ പോര്‍വിളി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th January 2022, 2:14 pm

ഐ.പി.എല്ലിന്റെ പുതിയ സീസണിലേക്കുള്ള മെഗാലേലം അടുത്തു വരികയാണ്. പുതിയ രണ്ട് ഫ്രാഞ്ചൈസികളുടെ വരവോടുകൂടി ഐ.പി.എല്ലും താരലേലവും ആവേശത്തിന്റെ കൊടുമുടി കയറുമെന്നാണ് ആരാധകര്‍ പറയുന്നത്.

ലേലത്തിന് മുമ്പ് തന്നെ ടീമിലേക്കെത്തിക്കേണ്ട താരങ്ങളെ ഉന്നമിടുകയാണ് ടീമുകളെല്ലാം. ഏറ്റവും മികച്ച താരങ്ങളെ തന്നെ സ്‌ക്വാഡിലെത്തിച്ച് ടൂര്‍ണമെന്റിനെ നേരിടാനാണ് ടീമുകള്‍ ഒരുങ്ങുന്നത്.

എന്നാല്‍ ഇപ്പോഴിതാ, ഐ.പി.എല്ലിലെ ഫാന്‍ ഫേവറിറ്റായ ശ്രേയസ് അയ്യരെ തങ്ങളുടെ കൂടാരത്തിലേക്കെത്തിക്കാനാണ് മിക്ക ടീമുകളും മത്സരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Shreyas Iyer keen on earning Test spot: It would be fun to be part of  India's Test team - Sports News

മുന്‍ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് അയ്യരെ ടീമിലെത്തിക്കാന്‍ ഏറ്റവും സാധ്യത കല്‍പിക്കുന്നത്.

രോഹിത് ശര്‍മയ്ക്ക് പിന്തുണ നല്‍കുന്ന മികച്ച ബാറ്റര്‍ എന്ന നിലയ്ക്കാണ് മുംബൈ ശ്രേയസിനെ റാഞ്ചാനൊരുങ്ങുന്നത്. എന്നാല്‍ ഇയാന്‍ മോര്‍ഗന് പകരക്കാരന്‍ എന്ന നിലയ്ക്കാണ് കൊല്‍ക്കത്ത താരത്തെ നോക്കിക്കാണുന്നത്.

കഴിഞ്ഞ സീസണില്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായ ശ്രേയസ്സിനെ ടീം നിലനിര്‍ത്തിയിരുന്നില്ല. റിഷഭ് പന്തിനെയും അക്‌സര്‍ പട്ടേലിനെയും പൃഥ്വി ഷായ്ക്കുമൊപ്പം അന്റിച്ച് നോര്‍ജെയുമാണ് ദല്‍ഹി നിലനിര്‍ത്തിയത്.

IPL 2021: Delhi Capitals announces Shreyas Iyer's replacement for the  ongoing season | CricketTimes.com

ഇതോടെയാണ് അയ്യര്‍ക്ക് മെഗാ ലേലത്തിലേക്കുള്ള വഴി തുറന്നത്.

ഐ.പി.എല്ലില്‍ 87 മത്സരങ്ങള്‍ കളിച്ച താരം, 31.67 ശരാശരിയില്‍ 2375 റണ്‍സാണ് നേടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Kolkata Knight Riders and Mumbai Indians to target Shreyas Iyer in IPL 2022 auction