തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ധോണി ചെയ്തത് ശരി തന്നെയാണെന്ന് കോഹ്‌ലി
ICC WORLD CUP 2019
തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ധോണി ചെയ്തത് ശരി തന്നെയാണെന്ന് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th July 2019, 9:27 am

സെമിയില്‍ ന്യൂസിലാന്റിനെതിരായി ധോണി ബാറ്റ് ചെയ്തത് ശരിയായ രീതിയിലാണെന്ന് കോഹ്‌ലി. വിരമിക്കുന്നതിനെ കുറിച്ച് ധോണി ടീമിനോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും കോഹ്‌ലി പറഞ്ഞു.

’71ന് 5 എന്ന നിലയില്‍ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ സ്‌കോര്‍ പെട്ടെന്നുയര്‍ത്തുന്നത് എളുപ്പമല്ല. വീണ്ടും പുനര്‍നിര്‍മിക്കുകയാണ് വേണ്ടത്. അതാണ് അദ്ദേഹം ജഡേജയ്‌ക്കൊപ്പം ചെയ്തത്.’ കോഹ്‌ലി പറഞ്ഞു.

‘പുറത്ത് നിന്ന് കണ്ട് കൊണ്ട് അഭിപ്രായം പറയാന്‍ എളുപ്പമാണ്. പക്ഷെ ജഡേജയ്‌ക്കൊപ്പം അദ്ദേഹം ബാറ്റ് ചെയ്യുമ്പോള്‍ ഭൂവനേശ്വര്‍ കുമാര്‍ മാത്രമാണ് വരാനുണ്ടായിരുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് ഒരുവശം താങ്ങി നിര്‍ത്തേണ്ട ഉത്തരവാദിത്വമുണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം’ കോഹ്‌ലി പറഞ്ഞു.

ഏഴാം നമ്പറില്‍ ധോണിയെ ഇറക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഡാമേജ് കണ്‍ട്രോളര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തെ ഇറക്കാനായിരുന്നു ഗെയിം പ്ലാനെന്നും കോഹ്‌ലി പറഞ്ഞു.