വാര്‍ണറെയും സ്മിത്തിനേയും എനിക്ക് അടുത്തറിയാം, ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ വിഷമമുണ്ട്: കോഹ്‌ലി
ball tampering
വാര്‍ണറെയും സ്മിത്തിനേയും എനിക്ക് അടുത്തറിയാം, ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ വിഷമമുണ്ട്: കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 9th December 2018, 11:00 pm

അഡ്‌ലെയ്ഡ്: പന്ത് ചുരണ്ടലിനെ തുടര്‍ന്ന് വിലക്ക് നേരിടുന്ന ഓസീസ് താരങ്ങളായിരുന്ന സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഇപ്പോള്‍ അഭിമുഖീകരിക്കുന്ന അവസ്ഥയില്‍ വിഷമമുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇനിയൊരാള്‍ക്കും ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കട്ടെയെന്നും വിരാട് പറഞ്ഞു.

ഫോക്‌സ്‌പോര്‍ട്ട്.കോം.യുവിനായി ആദം ഗില്‍ക്രിസ്റ്റ് നടത്തിയ അഭിമുഖത്തിനിടെയായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.

“ഡേവിഡിനെയും സ്റ്റീവിനെയും എനിക്ക് അടുത്തറിയാം. ഒരാളെയും നമ്മള്‍ ഇത്തരമൊരു അവസ്ഥയില്‍ കാണാനാഗ്രഹിക്കില്ല. കളിക്കളത്തില്‍ പരസ്പരം പോരടിക്കാറുണ്ടെങ്കിലും രണ്ട് കായികതാരങ്ങള്‍ ഈ സാഹചര്യം നേരിടുന്നത് വലിയ വിഷമമുണ്ടാക്കുന്നു.-വിരാട് പറഞ്ഞു.

ALSO READ: എ.സി റൂമിലിരുന്നു കമന്ററി പറയാനും രാഷ്ട്രീയത്തിലിറങ്ങാനും ഞാനില്ല: ഗൗതം ഗംഭീര്‍

സുരക്ഷാവലയത്തിനുള്ളിലൂടെ ഇരുവരും നടന്നുനീങ്ങുന്ന കാഴ്ച തന്നെ വളരെയധികം വേദനിപ്പിച്ചെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

“ഇരുവരെയും വിലക്കിയ തീരുമാനത്തെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ഞാന്‍ അര്‍ഹനല്ല, എന്നാല്‍ ഒരു ക്രിക്കറ്ററെന്ന നിലയില്‍ ഇത്തരത്തില്‍ ട്രീറ്റ് ചെയ്യപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”

പന്ത് ചുരണ്ടല്‍ സംഭവത്തിനുശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്മിത്ത് പൊട്ടിക്കരഞ്ഞിരുന്നു. വാര്‍ണറും സമാനമായ രീതിയിലായിരുന്നു പ്രതികരിച്ചിരുന്നത്.

WATCH THIS VIDEO: