| Saturday, 6th June 2026, 4:54 pm

അപൂര്‍വ 'സെഞ്ച്വറി'യുമായി ഇന്ത്യന്‍ ക്ലാസിക് ഹിറ്റര്‍; ഇതിഹാസങ്ങള്‍ക്കൊപ്പം രാഹുലും!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. നിലവില്‍ ആദ്യ ദിനത്തിലെ മൂന്നാം സെഷനില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ 76 മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സാണ് നേടിയത്. ക്രീസിലുള്ളത് 32 റണ്‍സ് നേടിയ റിഷബ് പന്തും 86 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ്.

32 പന്തില്‍ 24 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാള്‍, 104 പന്തില്‍ 81 റണ്‍സ് നേടിയ സായ് സുദര്‍ശന്‍, 165 പന്തില്‍ 100 റണ്‍സ് നേടിയ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്.

11 ഫോര്‍ ഉള്‍പ്പെടെയാണ് ഓപ്പണറും ക്ലാസിക് ബാറ്ററുമായ രാഹുല്‍ സെഞ്ച്വറി നേടിയത്. ടെസ്റ്റ് കരിയറില്‍ തന്റെ 12ാം സെഞ്ച്വറിയാണ് രാഹുല്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ കൃത്യം 100 റണ്‍സില്‍ പുറത്താകുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡാണ് താരം നേടിയത്. മുന്‍ ഓസീസ് താരം ഗ്രെയിം വുഡ്ഡിനൊപ്പമാണ് രാഹുല്‍ ഇടം നേടിയത്. നിലവില്‍ ഈ ലിസ്റ്റില്‍ മുന്‍ ഇംഗ്ലണ്ട് താരം ലിയൊണാര്‍ഡ് ഹട്ടണാണ് മുന്നില്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ കൃത്യം 100 റണ്‍സ് നേടുന്ന താരങ്ങള്‍

ലിയൊണാര്‍ഡ് ഹട്ടണ്‍ (ഇംഗ്ലണ്ട്) – 4

ഗ്രെയിം വുഡ് (ഓസ്‌ട്രേലിയ) – 3

കെ.എല്‍. രാഹുല്‍ (ഇന്ത്യ) – 3

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

സെദിഖുള്ള അടല്‍, റഹ്‌മാനുള്ള ഗുര്‍ബാസ്, അബ്ദുള്‍ മാലിക്, റഹ്‌മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അഫസര്‍ സസായ് (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായ്, ഷറഫുദ്ദീന്‍ അഷ്‌റഫ്, നങ്കേയാലിയ ഖരോട്ടെ, സിയാവുര്‍ റഹ്‌മാന്‍, മുഹമ്മദ് സലീം

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍ രാഹുല്‍ , സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍, വാഷിങ്ടണ്‍ സുന്ദര്‍, മാനവ് സു ത ര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

Content Highlight: KL Rahul Made Century Against Afghanistan In One Of Test

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more