പ്രിയന് കഥ ഉണ്ടാക്കാൻ നല്ല കഴിവാണ്, സിഗരറ്റിന്റെ കവറിൽ ഒക്കെ സീൻ എഴുതി തരും: കിരീടം ഉണ്ണി
Malayalam Cinema
പ്രിയന് കഥ ഉണ്ടാക്കാൻ നല്ല കഴിവാണ്, സിഗരറ്റിന്റെ കവറിൽ ഒക്കെ സീൻ എഴുതി തരും: കിരീടം ഉണ്ണി
കെ.എസ് ഷാബിന
Tuesday, 7th July 2026, 7:00 pm

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ ‘കിരീടം’ ഈ മാസം 10ന് റീമാസ്റ്റർ ചെയ്ത പതിപ്പുമായി റീ റിലീസിനെത്തുകയാണ്. നടനവിസ്മയം മോഹൻലാലിന്റെ സേതുമാധവനെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.

മലയാളത്തിലെ പ്രശസ്ത സിനിമ നിർമ്മാതാവാണ് എൻ. കൃഷ്ണകുമാർ. കിരീടം എന്ന ചിത്രം നിര്മിച്ചതിലൂടെ കിരീടം ഉണ്ണി പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇപ്പോൾ അദ്ദേഹം സംവിധായകൻ പ്രിയദർശൻ കുറിച്ച് സംസാരിക്കുകയാണ്. പ്രിയദർശൻ എന്ന നടന്റെ കഴിവും സംവിധാന മികവും ഉണ്ണി പങ്കുവെക്കുന്നു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിരീടം ഉണ്ണി.Photo:M3DB

പ്രിയനെ സംബന്ധിച്ചിടത്തോളം കഥ ഉണ്ടാക്കാൻ ഭയങ്കര കഴിവാണ്. പ്രിയദർശന്റെ അച്ഛൻ ഗവൺമെന്റ് ആർട്സ് കോളേജിലെ ലൈബ്രേറിയൻ ആയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം പ്രിയന് ചെറുപ്പം മുതൽ ഒരുപാട് പുസ്തകങ്ങൾ കൊണ്ടുകൊടുക്കുമായിരുന്നു. അന്നുമുതൽ അവന് വായന വലിയ ഇഷ്ടമായിരുന്നു; ആ വായനാശീലം അവന്റെ ജീവിതത്തിൽ വലിയ രീതിയിൽ ഗുണം ചെയ്തിട്ടുണ്ട്.

എല്ലാ നല്ല ക്ലാസിക്കുകളും അവൻ വായിച്ചിട്ടുണ്ട്. അതിൽ നിന്നൊക്കെ പ്രചോദനമുൾക്കൊണ്ട്, ഒരു കഥാപാത്രത്തെ എങ്ങനെയൊക്കെ, ഏതൊക്കെ തരത്തിൽ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ച് അവൻ ചിന്തിക്കും.

പ്രിയദർശൻ.IMDB

അതുപോലെതന്നെ വളരെ മികച്ച ഓർമ്മശക്തിയും അവനുണ്ട്. അവന് കാര്യങ്ങൾ ഓർത്തിരിക്കാൻ പേപ്പറിലൊന്നും എഴുതിവെക്കേണ്ട കാര്യമില്ല. അല്ലാതെതന്നെ എല്ലാം കൃത്യമായി മനസ്സിൽ ഓർത്തുപാലിക്കാൻ അവന് സാധിക്കും. ഒരിക്കൽ ഒരു സീൻ എടുക്കാൻ പോകുമ്പോൾ സിഗരറ്റിന്റെ കവറിലൊക്കെയായിരുന്നു സീൻ എഴുതിവെച്ചിരുന്നത്.

‘പൂച്ചയ്ക്കൊരു മൂക്കുത്തി’ എന്ന സിനിമയുടെ സമയത്ത് എന്തെങ്കിലുമൊക്കെ ആവശ്യമുണ്ടെങ്കിൽ അങ്ങനെ നോട്ട് ചെയ്തു തരുമായിരുന്നു. അതും സിഗരറ്റിന്റെ കവറിലായിരിക്കും പ്രിയൻ എഴുതി നൽകുന്നത്. അങ്ങനെ നോക്കുമ്പോൾ അവൻ വേറൊരു ലെവൽ ജീനിയസ് തന്നെയാണ്,’ ഉണ്ണി പറയുന്നു.

Content  Highlight: Kireedam unni talks about Director Priyadarshan

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.