പിള്ളേര് ഹാപ്പി! വേള്‍ഡ് കപ്പ് കാണാം, ഉറങ്ങാം :സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
FIFA 2026
പിള്ളേര് ഹാപ്പി! വേള്‍ഡ് കപ്പ് കാണാം, ഉറങ്ങാം :സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
നിഷാന. വി.വി
Sunday, 19th July 2026, 1:01 pm

തിരുവനന്തപുരം: വേള്‍ഡ് കപ്പ് ഫൈനല്‍ മത്സരം നാളെ നടക്കുന്നത് പ്രമാണിച്ച് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.

അവധി നല്‍കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍ദേശം നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കായിക പ്രേമികളായ വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥനയും ഫൈനല്‍ മത്സരത്തിന്റെ സമയക്രമവും കണക്കിലെടുത്താണ് അവധി നല്‍കാനുള്ള തീരുമാനം.

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സ്‌കൂളുകള്‍ക്ക് അവധി നല്‍കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. നേരത്തെ, എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

ഫൈനല്‍ പ്രമാണിച്ച് അവധി നല്‍കണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 12:30 നാണ് ഫൈനല്‍ മത്സരം അറങ്ങേറുക.

Content Highlight: Kids are happy! Watch the World Cup and sleep in—holiday for educational institutions in the state tomorrow.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.