| Sunday, 6th April 2025, 9:25 am

ആ ഒരൊറ്റ കാര്യം കൊണ്ടാണ് ഞാനും ഗണപതിയും നസ്ലെന്റെ മുന്നില്‍ പിടിച്ച് നിന്നത്: ഖാലിദ് റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഖാലിദ് റഹ്‌മാന്‍. തല്ലുമാലക്ക് ശേഷം റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ആലപ്പുഴ ജിംഖാനക്കുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ചിത്രം ഏപ്രില്‍ 10ന് തിയേറ്ററുകളിലെത്തും.

സംവിധാനത്തിന് പുറമെ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലും ഖാലിദ് റഹ്‌മാന്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ താന്‍ സംവിധാനം ചെയ്ത സിനിമകളെ കുറിച്ചും അഭിനയിച്ച ചിത്രത്തെ കുറിച്ചും സംസാരിക്കുകയാണ് ഖാലിദ് റഹ്‌മാന്‍. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024ല്‍ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ കിട്ടിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ആ ഒരൊറ്റ കാര്യം കൊണ്ടാണ് ഞാനും ഗണപതിയും നസ്ലെന്റെ മുന്നില്‍ പിടിച്ച് നിന്നത് – ഖാലിദ് റഹ്‌മാന്‍

‘സിനിമ ഉണ്ടാക്കുകയെന്നത് എന്റെ ആവശ്യമാണ്. അല്ലാതെ പ്രേക്ഷകര്‍ക്ക് എന്റെ സിനിമ തന്നെ കാണണമെന്ന് ഒരു നിര്‍ബന്ധവുമില്ല. നാട്ടില്‍ ഒരുപാട് വേറെ നല്ല ഫിലിം മേക്കേഴ്സ് ഉണ്ട്. എനിക്ക് നല്ല സിനിമ ഉണ്ടാക്കാനുള്ള അവസരം ഞാന്‍ തന്നെ ഉണ്ടാക്കും. കാരണം നല്ല സിനിമയുണ്ടാക്കുക എന്നത് എന്റെ തന്നെ ഉത്തരവാദിത്തമാണ്.

സിനിമ ചെയ്യാന്‍ ഒരുപാട് സമയം വേണം. ഞാന്‍ അഞ്ച് സിനിമയാണ് ചെയ്തത്. അതില്‍ ഏറ്റവും വേഗം ചെയ്തത് ലവ് എന്ന ചിത്രമാണ്. അത് ചെയ്യാന്‍ ആറ്- ഏഴ് മാസമാണ് എനിക്ക് വേണ്ടിവന്നത്. എന്നാല്‍ ആലപ്പുഴ ജിംഖാനായിലേക്ക് എത്താന്‍ എനിക്ക് ഒരു വര്‍ഷവും നാല് മാസവും വേണ്ടി വന്നു. എല്ലാം സമയത്തിനെ അടിസ്ഥാനമാക്കിയാണ്.

ഞാന്‍ അഞ്ച് സിനിമയാണ് ചെയ്തത്. അതില്‍ ഏറ്റവും വേഗം ചെയ്തത് ലവ് എന്ന ചിത്രമാണ്

മഞ്ഞുമ്മലിന് ശേഷം ആരും എന്നെ അഭിനയിക്കാന്‍ വിളിച്ചില്ല ചേട്ടാ. നല്ല ടെക്നീഷ്യന്റെ കൂടെയും അഭിനേതാക്കളുടെയും സംവിധായകന്റെയും കൂടെ അഭിനയിക്കുമ്പോള്‍ നമ്മള്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരിക്കും. നമ്മുടെ ഷോട്ട് കഴിഞ്ഞ് മറ്റുള്ളവരുടെ ഷോട്ട് എടുക്കുമ്പോള്‍ കാത്തിരിക്കുന്ന, ഒന്നും ചെയ്യാനില്ലാത്ത സമയമുണ്ടല്ലോ, അത് വളരെ ബോറടിയാണ്.

2024ല്‍ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ കിട്ടിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ആ ഒരൊറ്റ കാര്യം കൊണ്ടാണ് ഞാനും ഗണപതിയും നസ്ലെന്റെ മുന്നില്‍ പിടിച്ച് നിന്നത്. അവന്‍ പറഞ്ഞു അവനാണ് വലിയ ആളെന്ന്, ഞങ്ങള്‍ പറഞ്ഞു ഞങ്ങളാണെന്ന് (ചിരി),’ ഖാലിദ് റഹ്‌മാന്‍ പറയുന്നു.

Content Highlight: Khalid Rahman Talks About His Movies

We use cookies to give you the best possible experience. Learn more