സമകാലിക ക്രിക്കറ്റിലെ രണ്ട് അതികായകന്മാരാണ് ഇന്ത്യൻ സൂപ്പർ സ്റ്റാർ വിരാട് കോഹ്‌ലിയും ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തും. ഇരുവരും കളിക്കളത്തിലെ പ്രകടനം കൊണ്ടും അടിച്ചു കൂട്ടിയ റൺസും കൊണ്ടും ക്രിക്കറ്റിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. വിരാട് കോഹ്‌ലി അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും സ്റ്റീവ് സ്മിത് തന്റെ കളി തുടരുകയാണ്. ഈ ഫോർമാറ്റിൽ ഇവരെ വെല്ലാനാരുമില്ല.
ഇപ്പോൾ ഇരുവരിലും ആരാണ് മികച്ചതെന്ന് തെരഞ്ഞെടുക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ. വിരാട് കോഹ്‌ലിയാണ് ഇരുവരിലും മികച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചെയ്‌സിങ് റെക്കോഡും ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങൾ ജയിക്കുന്നതും പരിഗണിക്കുമ്പോൾ സ്മിത്ത് വിരാടിന്റെ അടുത്തുപോലുമെത്തില്ലെന്നും പീറ്റേഴ്സൺ കൂട്ടിച്ചേർത്തു.
വിരാട് കോഹ്‌ലി വിവിധ ഫോർമാറ്റുകളിൽ വർഷങ്ങളോളം കളിക്കുകയും ഇന്ത്യൻ ടീമിനെ നയിച്ച് വമ്പൻ വിജയങ്ങളും സമ്മാനിച്ചിട്ടുണ്ട്. താരം ടെസ്റ്റിൽ 123 മത്സരങ്ങളിൽ നിന്ന് 9230 റൺസ് നേടിയിട്ടുണ്ട്.
ഏകദിനത്തിൽ 14181 റൺസ് നേടിയപ്പോൾ താരം ടി – 20യിൽ 4188 റൺസ് തന്റെ പേരിൽ കുറിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ഫോർമാറ്റിലും കൂടി താരം 82 സെഞ്ച്വറികൾ നേടിയിട്ടുണ്ട്.
അതേസമയം, ഓസ്‌ട്രേലിയൻ നിരയിലെ സുപ്രധാന താരമായ സ്റ്റീവ് സ്മിത് ടെസ്റ്റ് ക്രിക്കറ്റിൽ 10350 റൺസ് നേടിയിട്ടുണ്ട്. ഒപ്പം ഏകദിന ക്രിക്കറ്റിൽ 5800 റൺസ് നേടിയപ്പോൾ ടി – 20യിൽ 1094 റൺസും താരം തന്റെ പേരിൽ ചേർത്തിയിട്ടുണ്ട്. എല്ലാ ഫോർമാറ്റിലുമായി സ്മിത് 48 സെഞ്ച്വറികളാണ് അടിച്ചെടുത്തത്.
Content Highlight: Kevin Pietersen picked Virat Kohli as better batter than Steve Smith