അവസാന നിമിഷം തിരിച്ചടിച്ച് ബംഗാള്‍; മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്: കൊല്‍കത്തയില്‍ ആവേശകരമായ കലാശപ്പോര്
Santhosh Trophy
അവസാന നിമിഷം തിരിച്ചടിച്ച് ബംഗാള്‍; മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്: കൊല്‍കത്തയില്‍ ആവേശകരമായ കലാശപ്പോര്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 1st April 2018, 2:59 pm

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാള്‍ മുന്നില്‍. ആവേശം അതിരു കടന്ന കലാശപ്പോരാട്ടത്തില്‍ എക്സ്ട്രാ ടെെമിലെ അവസാന നിമിഷം ബംഗാളിന് അനുകൂലമായ ഫ്രീക്കിക്ക് ഗോളാക്കി മാറ്റുകയായിരുന്നു. നേരത്തെ ബിബിന്‍ തോമസ് നേടിയ ഗോളില്‍ കേരളം മുന്നിട്ട് നിന്നിരുന്നു.

69ാം മിനിറ്റില്‍ ജിതിന്‍ മുര്‍മുവുവാണ് ബംഗാളിനായി ഗോള്‍ നേടിയത്.

നേരത്തെ കേരളം  ആദ്യ ഗോള്‍ നേടി ലീഡ് സ്വന്തമാക്കിയിരുന്നു. മുന്നേറ്റ താരം എം.എസ് ജിതിനാണ് 19 ാം മിനിറ്റില്‍ ബംഗാളിന്റെ വല കുലുക്കിയത്.

ജിതിനാണ് 19 ാം മിനിറ്റില്‍ ബംഗാളിന്റെ വല കുലുക്കിയത്.

തുടക്കം മുതല്‍ പന്ത് കൈവശം വെച്ചു കളിക്കുന്ന ബംഗാള്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ആദ്യ ഗോള്‍ കേരളം നേടുകയായിരുന്നു.

ഒരിക്കല്‍ സന്തോഷ് ട്രോഫിയില്‍ ഹാട്രിക്ക് കിരീട നേട്ടം എന്ന ചരിത്രം കുറിക്കാനിറങ്ങിയ കേരളത്തെ പിടിച്ചുകെട്ടിയതിന്റെ കണക്കുതീര്‍ക്കാനായിരിക്കും ബംഗാളിനെതിരെ സതീവന്‍ ബാലനും കുട്ടികളും ഇന്ന് അണിനിരക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബംഗാളിനെതിരെ കേരളം വിജയിച്ചിരുന്നു.

ആറാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇന്നിറങ്ങിയിരിക്കുന്നത്.

Watch Live:


കടപ്പാട്: ഇന്ത്യന്‍ ഫുട്ബാള്‍ ടീം (ഫേസ്ബുക്ക്)