കൊച്ചി : കേരളത്തിന് എയിംസ് അനുവദിക്കാത്തതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിമർശനമുന്നയിച്ചത്.

കഴിഞ്ഞ പതിനൊന്ന് വർഷമായിട്ടും എന്തുകൊണ്ടാണ് കേരളത്തിന് എയിംസ് അനുവദിക്കാത്തതെന്നും ഇതിനകം 22 എയിംസ് അനുവദിച്ചതിലെ മാനദണ്ഡങ്ങൾ എന്താണെന്നും കോടതി ചോദിച്ചു.
കിനാലൂരിൽ എയിംസ് സാധ്യമാണോ എന്ന് പരിശോധിക്കാൻ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അനുകൂലമായ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞിരുന്നു.
എന്നാൽ ഇതുവരെ അനുകൂലമായ പ്രതികരണമല്ല ലഭിച്ചത് ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.
എന്തുകൊണ്ടാണ് കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് ഇത്രയും കാലതാമസമെന്നും എന്തുകൊണ്ടാണ് കേരളം എയിംസിന് അനുയോജ്യമല്ലെന്ന് വ്യക്തമാക്കണമെന്നും കോടതി ചോദിച്ചു.
2016ൽ കേന്ദ്രം പദ്ധതി മുന്നോട്ട് വെച്ചുവെന്നും എന്നാൽ, അതിനുശേഷം സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും കേന്ദ്രം വാദിച്ചു.
എന്നാൽ കേന്ദ്ര സർക്കാരിന്റെ വാദം സംസ്ഥാനം തള്ളി. സംസ്ഥന സർക്കാർ സ്ഥലം കണ്ടെത്തി നൽകിയെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിരുന്നതായും കേരള സർക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ് ഹൈക്കോടതി പുതിയതായി അനുവദിച്ച 22 എയിംസുകൾക്കും സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് അറിയിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകിയത്.
അടുത്ത ബുധനാഴ്ച കോടതി ഹരജി വീണ്ടും പരിഗണിക്കും.
Content Highlight: Kerala High court against central govt in AIIMS