ന്യൂദല്‍ഹി: സംസ്ഥാനം 2026 ഏപ്രില്‍ ഒമ്പതിന് പോളിങ് ബൂത്തിലേക്ക്. ഒറ്റഘട്ടമായാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മേയ് നാലിന് നടക്കും. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
മാര്‍ച്ച് 23നകം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണം. 24ന് സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് 26നാണ് നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി.
തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമായി അകെ 17.4 കോടി വോട്ടര്‍മാരാണ് ഉള്ളത്. 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ചുമതലകൾ വഹിക്കും.
2.18 ലക്ഷം പോളിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. കേരളത്തില്‍ 30,471 ബൂത്തുകളാണ് ഉണ്ടാകുക. സംസ്ഥാനത്ത് ആകെ 2.70 കോടി വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 4.24 ലക്ഷം വോട്ടര്‍മാര്‍ പുതുതായി പേര് ചേര്‍ത്തവരാണ്.
അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഏപ്രില്‍ ഒമ്പതിന് ഒറ്റഘട്ടമായും പശ്ചിമ ബംഗാളില്‍ ഏപ്രില്‍ 23നും 29നുമായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.
വിവിധ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും easy I NeT ആപ്പിലൂടെ വോട്ടര്‍മാര്‍ക്ക് ലഭ്യമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.
Content Highlight: Kerala heads to polling booths; voting to take place on April 9