ശക്തമായ തദ്ദേശ സ്ഥാപനങ്ങളാണ് കേരളത്തിന്റേത്; അതിദാരിദ്ര്യ മുക്തരായവരിൽ ശ്രദ്ധ വേണം; മുഖ്യമന്ത്രി
Kerala
ശക്തമായ തദ്ദേശ സ്ഥാപനങ്ങളാണ് കേരളത്തിന്റേത്; അതിദാരിദ്ര്യ മുക്തരായവരിൽ ശ്രദ്ധ വേണം; മുഖ്യമന്ത്രി
ശ്രീലക്ഷ്മി എ.വി.
Thursday, 1st January 2026, 5:36 pm

തിരുവനന്തരപുരം: തദ്ദേശ തെരഞ്ഞടുപ്പിന് ശേഷം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിവരങ്ങൾ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

ശക്തമായ തദ്ദേശ സ്ഥാപനങ്ങളാണ് കേരളത്തിന്റേതെന്നും കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ മറ്റിടങ്ങിൽ നിന്നും വ്യത്യസ്തമാണെന്നും പിണറായി വിജയൻ പറഞ്ഞു.

പുതിയ ഭരണസമിതികൾക്ക് വലിയ ചുമതലകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിദാരിദ്ര്യ മുക്തരായവരിൽ ശ്രദ്ധവേണമെന്നും മാലിന്യ മുക്ത കേരളം നിലവിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് പുനരധിവാസം പുരോഗമിക്കുന്നുണ്ടെന്നും 203 വീടുകൾ അവസാനഘട്ടത്തിലാണെന്നും ലൈഫ് പദ്ധതിയിലെ അഞ്ച് ലക്ഷം വീടുകൾ ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും തുല്യമായി എത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഭാവന രാഹിത്യത്തെ ലൈഫ് മിഷൻ പദ്ധതിയിലൂടെ നേരിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Kerala has strong local bodies; focus should be on those who have been freed from extreme poverty; Chief Minister

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.