വീടും നാടും നന്നാക്കുമ്പോള്‍ ഇ-മാലിന്യത്തില്‍ കൂടെ ശ്രദ്ധ വേണേ
FB Notification
വീടും നാടും നന്നാക്കുമ്പോള്‍ ഇ-മാലിന്യത്തില്‍ കൂടെ ശ്രദ്ധ വേണേ
സീമ ശ്രീലയം
Thursday, 23rd August 2018, 9:55 am

ഇ(ലക്ട്രോണിക്) മാലിന്യം നല്ല തലവേദന വരും ദിവസങ്ങളില്‍ ഉണ്ടാക്കാനിടയുണ്ട്. നിലവില്‍ വീട്ടിലെ പഴയ സാധനങ്ങള്‍ ഉപയോഗശൂന്യമായത് കൂട്ടിയിടുന്നതിനൊപ്പമാണ് ഇതൊക്കെ എടുത്തിട്ടിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, ടിവി, റേഡിയോ, ഐപാഡ്, ബാറ്ററി, സി എഫ് എല്‍, എല്‍ ഇ ഡി വിളക്കുകള്‍……മുതല്‍ കുട്ടിക്കളിപ്പാട്ടം വരെ ഒരു വീട്ടില്‍ കുറഞ്ഞത് പത്ത് പതിനഞ്ച് കിലോ ഈ (ഇ) മാലിന്യം കാണും

ശ്രദ്ധിക്കേണ്ടത്

1. സന്നദ്ധ സേവകര്‍ വീടിനകം ശുചിയാക്കിയതിന് ശേഷം മാലിന്യം ഒന്നായി ശേഖരിക്കുന്നതിന് മുന്‍പ് ഇലക്ട്രോണിക് ഭാഗങ്ങള്‍, ഉപയോഗ ശൂന്യമായ ഉപകരണങ്ങള്‍ എന്നിവ വേറെ മാറ്റിയിടുക.

2. ഇങ്ങനെ മാറ്റിയിടുന്ന ഇ ചപ്പുചവറ് കൂന കേന്ദ്രീകൃത രീതിയില്‍ വാഹനം ഉപയോഗിച്ച് പൊതുവായ ഒരിടത്തേക്ക് കൊണ്ട് വന്ന ശേഷം, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകൃത ഇ വേസ്റ്റ് റീസൈക്ലേഴ്‌സിന്റെ പക്കലേക്ക് എത്തിക്കാന്‍ വേണ്ടത് ചെയ്യണം.

അഞ്ചോ പത്തോ വര്‍ഷം കൊണ്ട് വരേണ്ട ഇ-മാലിന്യമാണ് അഞ്ച് ദിവസം കൊണ്ട് നമ്മുടെ നാട്ടില്‍ ഉണ്ടായിരിക്കുന്നത് ഇതില്‍ അടിയന്തിര ശ്രദ്ധ പതിയേണ്ടതാണ്.

ദയവ് ചെയ്ത് ഇത് കൂട്ടിയിട്ട് കത്തിക്കരുത്, ജലാശയത്തില്‍ എറിയരുത്. സാധാ മാലിന്യത്തിന്റെ പല മടങ്ങ് പ്രഹര ശേഷി ഉള്ളതാണിത് എന്ന് അറിയുക.

താഴെ ToxiCity: the world”s largest e-waste dump in Ghana എന്ന യൂട്യൂബ് ലിങ്ക് ഉണ്ട്. സംഗതിയുടെ ഗൗരവം അതില്‍ നിന്ന് മനസിലാകും