വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സിനിമയില്‍ പ്രേക്ഷകരെ കൈയിലെടുക്കാന്‍ പ്രയോഗിക്കുന്ന ടെക്‌നിക്കുകളിലൊന്നാണ് കാമിയോ റോളുകള്‍. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ അപ്രതീക്ഷിതമായി സിനിമയിലേക്കെത്തുമ്പോള്‍ തിയേറ്ററിലിരുന്ന് ചിത്രം കാണുന്ന പ്രേക്ഷകര്‍ക്ക് വലിയ ആവേശമാണ് ലഭിക്കാറുള്ളത്. ഒരു സിനിമയോട് പ്രേക്ഷകനോടുള്ള സമീപനം തന്നെ മാറ്റാന്‍ ഇത്തരം ചിത്രങ്ങള്‍ക്ക് സാധിക്കാറുണ്ട്. കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലിന്റെ കാമിയോ റോളും എബ്രഹാം ഓസ് ലെറില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടതുമെല്ലാം ഇതിന് ഉദാഹരണമാണ്.
എന്നാല്‍ സമീപകാലത്തായി ഇത്തരം കാമിയോ അപ്പിയറന്‍സുകളെ ഷൂട്ടിങ് സെറ്റില്‍ വെച്ച് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ മലയാള സിനിമയില്‍ അരങ്ങേറിയിരുന്നു. പല സംവിധായകരും രഹസ്യമായി വെക്കാന്‍ ആഗ്രഹിക്കുന്ന ഇത്തരം ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകരുടെ അനുവാദമില്ലാതെയാണ് പലരും പുറത്തുവിടാറുള്ളത്. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ താക്കീതുമായി എത്തിയിരിക്കുകയാണ് കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.
Latest circular from the Kerala Film Producers Association regarding the publishing of film BTS content on social media without prior permission.
Nowadays, many technicians post BTS footage from shooting locations on their Instagram or Facebook handles. Recently, several… pic.twitter.com/1zyJ9xpdyU
സിനിമാ ചിത്രീകരണ വേളയിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറിലാണ് നിര്‍മാതാക്കളുടെ സംഘടന വിഷയത്തില്‍ താക്കീതുമായി രംഗത്തെത്തിയത്. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി തന്നെ പ്രവര്‍ത്തിക്കുന്ന ടെക്‌നീഷ്യന്മാരും മറ്റും ഷൂട്ടിനിടയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും യൂട്യൂബിലും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും പ്രചരിപ്പിക്കുന്നതായും ചില സമയങ്ങളില്‍ സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനായി ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍ പെട്ടതായി അസോസിയേഷന്‍ സര്‍ക്കുലറില്‍ പറയുന്നു.
ഒരു സിനിമയുടെ സെറ്റിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനും പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും വാണിജ്യപരമായി ഉപയോഗിക്കാനുള്ള പൂര്‍ണമായ അവകാശം നിര്‍മാതാവിനാണെന്നും നിര്‍മാതാവിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് അനുവദീനിയമല്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
Content Highlight: Kerala Film Producers association publish circular against covering bts videos and sharing online which spoils the film’s surprises
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.