സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആസാമിനെതിരായ മത്സരത്തില്‍ കേരള ടീമിന് ബാറ്റിങ്. ടോസ് നേടിയ അസം കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ന് ടീം കളത്തില്‍ ഇറങ്ങിയത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആസാമിനെതിരായ മത്സരത്തില്‍ കേരള ടീമിന് ബാറ്റിങ്. ടോസ് നേടിയ അസം കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ന് ടീം കളത്തില്‍ ഇറങ്ങിയത്.
സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ടി – 20 പരമ്പരയില്‍ പങ്കെടുക്കാന്‍ വേണ്ടി താരം ഇന്ത്യന്‍ ക്യാമ്പിലായതിനാലാണ് ഈ മത്സരത്തില്‍ കേരള ടീമിന് വേണ്ടി കളിക്കാന്‍ ഇല്ലാത്തത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്ക് തുടക്കമാവുന്നത് നാളെയാണ്.

സഞ്ജു സാംസൺ. Photo: Teamsamson/x.com
സഞ്ജുവിന്റെ അഭാവത്തില്‍ യുവതാരം അഹമ്മദ് ഇമ്രാനാണ് കേരളത്തെ നയിക്കുന്നത്. താരം ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു.
നിലവില്‍ കേരള ടീം ബാറ്റിങ് തുടങ്ങിയിട്ടുണ്ട്. മൂന്ന് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെടുത്തിട്ടുണ്ട്. 12 പന്തില്‍ ആര്‍ റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലും രണ്ട് പന്തില്‍ റണ്ണൊന്നും നേടാതെ കൃഷ്ണ പ്രസാദുമാണ് ക്രീസിലുള്ളത്.

കേരള ക്രിക്കറ്റ് ലീഗിനിടെ അഹമ്മദ് ഇമ്രാൻ Photo:Cricholic/x.com
ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. താരം ഒമ്പത് പന്തില്‍ അഞ്ച് റണ്‍സെടുത്താണ് താരത്തിന്റെ മടക്കം. മുഖ്താര്‍ ഹുസൈനാണ് താരത്തിന്റെ വിക്കറ്റ് എടുത്തത്.
അഹമ്മദ് ഇമ്രാന്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, അബ്ദുല്‍ ബാസിത്, അഖില്‍ സ്‌കറിയ, കെ. എം ആസിഫ്, ബിജു നാരായണന്‍, കൃഷ്ണ പ്രസാദ്, മുഹമ്മദ് അസറുദ്ദീന്‍(വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, എം.ഡി നിധീഷ്, ഷറഫുദീന്‍
എസ്.സി ഗഡിഗോവന്‍കര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹിത് സെന്‍, ഡെനിഷ് ദാസ്, നിഹാര്‍ ദേക്, സാഹിത് ജെയ്ന്‍, ആയുഷ്മാന്‍ മലാകാര്‍, മുഖ്താര്‍ ഹുസൈന്‍, അബ്ദുല്‍ അജിജ് ഖുറൈശി, അവിനാവ് ചൗധരി, സദഖ് ഹുസൈന്‍, പ്രദ്യുന്‍ സെയ്കിയ
Content Highlight: Kerala Cricket Team facing Assam without Sanju Samson in Syed Musthaq Ali Trophy; captain Ahammed Imran got out