കൊമ്പുകുലുക്കാതെ കൊമ്പന്‍മാര്‍; ബ്ലാസ്റ്റേഴ്‌സിന് തോല്‍വി തന്നെ
ISL
കൊമ്പുകുലുക്കാതെ കൊമ്പന്‍മാര്‍; ബ്ലാസ്റ്റേഴ്‌സിന് തോല്‍വി തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th December 2020, 9:37 pm

പനജി: ഐ.എസ്.എല്ലില്‍ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം. കരുത്തരായ ഗോവ എഫ്.സിയോട് ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്.

ആദ്യ പകുതിയില്‍ തന്നെ ഗോവ ബ്ലാസ്‌റ്റേഴ്‌സിന് മേല്‍ ഒരു ഗോള്‍ നേടി ആധിപത്യമുറപ്പിച്ചു. 30-ാം മിനിറ്റില്‍ ആന്‍ഗുലോയിലൂടെയായിരുന്നു ഗോവ ലീഡ് നേടിയത്.

മെന്‍ഡോസയിലൂടെ രണ്ടാം ഗോളും നേടിയ ഗോവ രണ്ടാം പകുതിയിലും ആധിപത്യമുറപ്പിച്ചു. എക്‌സ്ട്രാ ടൈമിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഏക ഗോള്‍ പിറന്നത്. ഗോമസായിരുന്നു സ്‌കോറര്‍.

എന്നാല്‍ കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ആന്‍ഗുലോ രണ്ടാം ഗോള്‍ നേടി ഗോവയുടെ ലീഡുയര്‍ത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Blasters vs Goa FC ISL