| Tuesday, 27th March 2018, 11:48 pm

ഹ്യൂമേട്ടന്‍ വിത്ത് ലാലേട്ടന്‍; വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലാലേട്ടനെ നേരിട്ട് കണ്ട സന്തോഷം പങ്ക് വെച്ച് ഇയാന്‍ ഹ്യൂം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്വന്തം ഹ്യൂമേട്ടന് അവസാനം തന്റെ സ്വപ്‌നം സഫലമായി. മലയാളികളുടെ സ്വന്തം ലാലേട്ടനെ നേരിട്ട് കാണാന്‍ കേരള ബ്ലാസ്റ്റേഴ്സ് താരവും മലയാളികളുടെ സ്വന്തം “ഹ്യൂമേട്ട”നുമായ ഇയാന്‍ ഹ്യൂം എത്തി. കുറെ വര്‍ഷത്തെ പരിശ്രമത്തിന് ഫലമുണ്ടായി എന്നാണ് ഈ കൂടിക്കാഴ്ചയെ കുറിച്ച് ഹ്യൂമേട്ടന്‍ പറഞ്ഞത്.

തന്റെ ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു ലാലേട്ടനുമായുള്ള കൂടി കാഴ്ച ആരാധകരുമായി ഹ്യൂം പങ്ക് വെച്ചത്. “ഇത് തികച്ചും ഒരു അംഗീകാരമാണ്, കുറച്ച വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നിങ്ങളെ കണ്ടു ലാലേട്ടന്‍, വളരെയധികം നന്ദി” മോഹന്‍ലാലുമായുള്ള കൂടികാഴ്ചക്ക് ശേഷം ഹ്യൂം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നേരത്തെ കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ ഇയാന്‍ ഹ്യൂം രംഗത്തെത്തിയിരുന്നു. ഒരു ക്രിക്കറ്റ് മത്സരത്തിനായി ഫുട്ബോള്‍ മൈതാനം നശിപ്പിക്കരുതെന്നും ഇയാന്‍ ഹ്യൂം പറഞ്ഞിരുന്നു.


 watch  സ്നേഹപൂര്‍വ്വം മജീദിന്റെയും സുഡുമോന്റെയും ഉമ്മ സാവിത്രി ശ്രീധരന്‍


അവിടെ തിരുവനന്തപുരത്ത് ഒരു സ്റ്റേഡിയം ഉണ്ട്. അത് ക്രിക്കറ്റിനു പാകമായതാണെന്നിരിക്കെ എന്തിനാണ് വര്‍ഷങ്ങള്‍ കൊണ്ട് മികച്ച നിലവാരമുള്ള ഫുട്ബോള്‍ സ്റ്റേഡിയമായി മാറിയ കലൂരിലെ സ്റ്റേഡിയത്തെ നശിപ്പിക്കുന്നതെന്നും ഹ്യൂം ചോദിച്ചിരുന്നു.

ഒടിയന്റെ ഷൂട്ടിംഗിനായി പാലക്കാട് ആണ് മോഹന്‍ലാല്‍ ഇപ്പോള്‍. ഒടിയന്റെ അവസാനഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം ആരാധകര്‍ ഏറെ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ലൂസിഫറിന്റെ തിരക്കഥ പൂര്‍ത്തിയായതായി ഇത് സംബന്ധിച്ച് അവസാനഘട്ട ചര്‍ച്ചയും തിരക്കഥ വായനയും കഴിഞ്ഞ ദിവസം നടന്നിരുന്നു.

ചിത്രം സംവിധാനം ചെയ്യുന്ന പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും ഇതിനായി ലൊക്കേഷനില്‍ എത്തിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും ഇനി ഷൂട്ടിംഗിലെക്ക് കടക്കണമെന്നും ഇത്രയും നാള്‍ താനും മുരളീ ഗോപിയും എന്തായിരുന്നു ചെയ്തതെന്നതിന്റെ ഉത്തരമാണ് ഇന്നെന്നായിരുന്നു   പൃഥ്വിരാജ് പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more