ഗോള്‍മഴ തീര്‍ത്ത് ബെംഗളൂരു; ബ്ലാസ്റ്റേഴ്‌സിന് കടം പെരുകുന്നു
ISL
ഗോള്‍മഴ തീര്‍ത്ത് ബെംഗളൂരു; ബ്ലാസ്റ്റേഴ്‌സിന് കടം പെരുകുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th December 2020, 9:26 pm

പനജി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ബെംഗളൂരു എഫ്.സി തീര്‍ത്ത ഗോള്‍മഴയില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയുടെ തോല്‍വി.

രാഹുല്‍ കെ.പിയിലൂടെ 17-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സാണ് മുന്നിലെത്തിയത്. എന്നാല്‍ 29-ാം മിനിറ്റില്‍ സില്‍വയിലുടെ ബെംഗളൂരു തിരിച്ചടിച്ചു.

ഓരോ ഗോള്‍ വീതം നേടി ഇരുടീമും ആദ്യപകുതിയില്‍ പിരിഞ്ഞു. രണ്ടാം പകുതിയില്‍ കളി തുടങ്ങി തുടരെ രണ്ട് ഗോളടിച്ച് ബെംഗളൂരു വീണ്ടും ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു. 51-ാം മിനിറ്റില്‍ ഒപ്‌സെതും 53-ാം മിനിറ്റില്‍ ഡെല്‍ഗാഡോയുമാണ് ഗോള്‍ നേടിയത്.

എന്നാല്‍ ലീഡ് വഴങ്ങിയതോടെ ഉണര്‍ന്നുകളിച്ച ബ്ലാസ്‌റ്റേഴ്‌സ് 61-ാം മിനിറ്റില്‍ ഗോമസിലൂടെ രണ്ടാം ഗോള്‍ നേടി. നാല് മിനിറ്റുകള്‍ക്കുള്ളില്‍ സുനില്‍ ഛേത്രി ബെംഗളൂരുവിന്റെ നാലാം ഗോള്‍ നേടി കളിയില്‍ ആധിപത്യമുറപ്പിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Blasters FC vs Bengaluru FC ISL