ഷട്ടോരിയെ പുറത്താക്കി ബ്ലാസ്റ്റേഴ്‌സ്; മോഹന്‍ ബഗാന്റെ കിബു വികുന പുതിയ പരിശീലകന്‍
I.S.L
ഷട്ടോരിയെ പുറത്താക്കി ബ്ലാസ്റ്റേഴ്‌സ്; മോഹന്‍ ബഗാന്റെ കിബു വികുന പുതിയ പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th March 2020, 9:35 am

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരിയെ പുറത്താക്കി. മോഹന്‍ ബഗാന്‍ പരിശീലകന്‍ കിബു വികുന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനാകും.

മോഹന്‍ ബഗാനെ ഐ ലീഗ് ചാംപ്യന്‍മാരാക്കിയ പരിശീലകനാണ് വികുന. മോഹന്‍ ബഗാന്‍ അടുത്ത സീസണില്‍ ഐ.എസ്.എല്‍ ക്ലബ് എ.ടി.കെയുമായി ലയിക്കും.

തന്റെ അസിസ്റ്റന്റ് കോച്ച് തോമസ് കോര്‍സടക്കമുള്ളവരേയും വികുന ഒപ്പം കൂട്ടുമെന്നാണ് റിപ്പോര്‍ട്ട്. വേണ്ട താരങ്ങളുടെ ലിസ്റ്റും വികുന കൈമാറിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു.

ഈ സീസണിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്ന് ഷട്ടോരി ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ഷട്ടോരിയെ ഏറെ പ്രതീക്ഷയോടെയായിരുന്നു ടീം മാനേജ്‌മെന്റും ആരാധകരും കാത്തിരുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ അത്ഭുതം കാണിച്ച ഷട്ടോരിയ്ക്ക് ബ്ലാസ്‌റ്റേഴ്‌സിനെ മികവിലെത്തിക്കാനായില്ല.

ഈ സീസണില്‍ 18 മല്‍സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത് നാലില്‍ മാത്രം. ഏഴ് വീതം സമനിലകളും തോല്‍വികളും ടീമിന്റെ സമനില തെറ്റിച്ചതോടെ 19 പോയിന്റ് മാത്രമുള്ള ടീം ഫിനിഷ് ചെയ്തത് ഏഴാമതായാണ്.

WATCH THIS VIDEO: