ഇന്‍ഷാ അല്ലാഹ്, അടുത്ത സീസണില്‍ കപ്പ് നമ്മള്‍ക്ക് തന്നെ; തികഞ്ഞ ആത്മവിശ്വാസവുമായി വുകോമനൊവിച്ച്
Sports News
ഇന്‍ഷാ അല്ലാഹ്, അടുത്ത സീസണില്‍ കപ്പ് നമ്മള്‍ക്ക് തന്നെ; തികഞ്ഞ ആത്മവിശ്വാസവുമായി വുകോമനൊവിച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th March 2022, 7:46 pm

ഐ.എസ്.എല്ലിന്റെ ആടുത്ത സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് തന്നെ കിരീടം നേടിമെന്ന ശുഭാപ്തി വിശ്വാസവുമായി കോച്ച് ഇവാന്‍ വുകോമനൊവിച്ച്. ജന്മനാടായ സെര്‍ബിയയിലേക്കുള്ള യാത്രാമധ്യേ, ദുബായില്‍ വെച്ചാണ് ഇവാന്‍ ഇക്കാര്യം പറഞ്ഞത്.

‘ഇപ്പേള്‍ നമ്മുടെ കൂടെയുള്ളത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചാണ്. ഇന്‍ഷാ അല്ലാഹ്, അടുത്ത വര്‍ഷം നമ്മള്‍ കപ്പടിക്കും’ എന്ന് പറഞ്ഞ ആരാധകനോട് ഇന്‍ഷാ അല്ലാഹ് എന്ന് ഇവാന്‍ മറുപടി പറയുകയായിരുന്നു.

നിരവധി ആരാധകരാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, ഇവാന്‍ വുകോമനൊവിച്ച് അടുത്ത സീസണിലും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഉണ്ടാകും എന്ന് ടീം നേരത്തെ വ്യക്തമാക്കിയിരുന്നു. കോച്ചിന് പുറമെ ലൂണയും ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ അടുത്ത സീസണും കളിക്കുമെന്നും ഉറപ്പായിട്ടുണ്ട്.

ഫൈനലില്‍ കരുത്തരായ ഹൈദരാബാദ് എഫ്.സിയോട് ഷൂട്ടൗട്ടിലായിരുന്നു കേരളത്തിന്റെ പരാജയം.

ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്ന കേരളം പിന്നിലേക്ക് പോയത്.

68ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പിയുടെ തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് കേരളം മുന്നിലെത്തിയത്. ഒരു ഗോളിന് പിന്നിലായതോടെ ഹൈദരാബാദ് ഉണര്‍ന്നുകളിച്ചു. ഇതോടെയാണ് കൂട്ടപ്പൊരിച്ചിലുകള്‍ക്ക് പിന്നാലെയുള്ള സമനില ഗോള്‍ പിറന്നത്. 88ാം മിനിറ്റിലായിരുന്നു ഹൈദരാബാദ് കേരളത്തിന്റെ വല കുലുക്കിയത്.

നിശ്ചിത സമയത്തില്‍ 1-1 എന്ന നിലയില്‍ സമനിലയായതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും തുല്യത പാലിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

ഷൂട്ടൗട്ടില്‍ 3-1 എന്ന സ്‌കോറിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം.

ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ പരാജയപ്പുെടുന്നത്. 2014ലും 2016ലും ബ്ലാസറ്റേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. 2016ല്‍ 2022 സമാനമായി ഷൂട്ടൗട്ടിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. രണ്ട് തവണയും കൊല്‍ക്കത്തയായിരുന്നു കൊമ്പന്‍മാരെ പരാജയപ്പെടുത്തിയത്.

 

 

Content Highlight: Kerala Blasters Coach Ivan Vukomanovich Says ‘We Will Win Next Time’