മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. മലയാള സിനിമയിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ കീര്‍ത്തി നടിയായ മേനകയുടെയും നിര്‍മാതാവായ സുരേഷിന്റെയും മകളാണ്.
മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയിലാണ് കീര്‍ത്തി ആദ്യമായി നായികയായി എത്തുന്നത്. ശേഷം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു.
ഇപ്പോള്‍ ബേസില്‍ ജോസഫിനെ കുറിച്ച് പറയുകയാണ് കീര്‍ത്തി. സംവിധായകന്‍ എന്ന നിലയിലും ഒരു നടന്‍ എന്ന നിലയിലും ബേസില്‍ തൊട്ടതെല്ലാം പൊന്നാണ് എന്നാണ് നടി പറയുന്നത്. ജെ.എഫ്.ഡബ്ല്യു മൂവി അവാര്‍ഡ്‌സ് 2025ല്‍ സംസാരിക്കുകയായിരുന്നു കീര്‍ത്തി സുരേഷ്.
‘സംവിധായകന്‍ എന്ന നിലയിലും ഒരു നടന്‍ എന്ന നിലയിലും ബേസില്‍ തൊട്ടതെല്ലാം പൊന്നാണ്. അത് നമ്മള്‍ പ്രത്യേകം പറയേണ്ട ആവശ്യമില്ല. എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ഇങ്ങനെ ഓരോ വീക്ക്‌ലിയും പടം ഇറക്കി കഴിഞ്ഞാല്‍ ഹീറോയിന്‍സിനൊക്കെ ജീവിക്കാന്‍ ബുദ്ധിമുട്ടാകും.
വീക്ക്‌ലി സ്റ്റാറാണ് ബേസില്‍. എല്ലാ ആഴ്ചയും ഓരോ പടം ഉണ്ടാകും (ചിരി). ഞാന്‍ ഒരു തമാശ പറഞ്ഞതാണ് കേട്ടോ. ബേസില്‍ ഒരു സംവിധായകന്‍ എന്ന നിലയിലും നടന്‍ എന്ന നിലയിലും അച്ചീവ് ചെയ്ത ഓരോ കാര്യങ്ങളിലും എനിക്ക് സന്തോഷമുണ്ട്.
ബേസിലിന്റെ സിനിമകളില്‍ എന്റെ ഫേവറൈറ്റ് ഗുരുവായൂരമ്പല നടയിലാണ്. സംവിധായകന്‍ എന്ന നിലയില്‍ ചെയ്ത സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് മിന്നല്‍ മുരളിയാണ്,’ കീര്‍ത്തി സുരേഷ് പറയുന്നു.
Content Highlight: Keerthy Suresh Talks About Basil Joseph