ജമ്മുകശ്മീര്‍: ജമ്മു ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഭൂമി കശ്മീരികള്‍ നിയമവിരുദ്ധമായി കൈയ്യേറിയെന്ന ആരോപണവുമായി ബി.ജെ.പി.
ബി.ജെ.പി എം.എല്‍.എ വിക്രം രണ്‍ധാവയാണ് വിഷയം നിയമസഭയില്‍ ഉന്നയിച്ചത്.
ജമ്മുകശ്മീര്‍: ജമ്മു ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഭൂമി കശ്മീരികള്‍ നിയമവിരുദ്ധമായി കൈയ്യേറിയെന്ന ആരോപണവുമായി ബി.ജെ.പി.
ബി.ജെ.പി എം.എല്‍.എ വിക്രം രണ്‍ധാവയാണ് വിഷയം നിയമസഭയില്‍ ഉന്നയിച്ചത്.
ജമ്മുവിലെ 16000 ഏക്കറിലധികം ഭൂമി കൈയ്യേറിയിട്ടുണ്ടെന്നും അതില്‍ 90% കശ്മീരി താഴ്‌വരയില്‍ ഉള്ളവരുടെ കൈയ്യിലാണെന്നും രണ്‍ധാവ ആരോപിച്ചു.
ജമ്മുവിന്റെ ജനസംഖ്യാ ഘടനയില്‍ മാറ്റം വരുത്താനുള്ള ആസൂത്രിത നീക്കമാണിതെന്നും ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ജമ്മുവില്‍ കശ്മീരികള്‍ ഭൂമി വാങ്ങുന്നതിനും വീടുകള്‍ നിര്‍മിക്കുന്നതിനും എതിര്‍പ്പൊന്നുമില്ല. എന്നാല്‍ സര്‍ക്കാര്‍ ഭൂമിയില്‍ അങ്ങനെ ചെയ്യരുത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീരികളായാതിനാല്‍ സര്‍ക്കാര്‍ കയ്യേറ്റക്കാരുടെ പട്ടിക തടഞ്ഞുവെച്ചിരിക്കുകയാണെന്നും രണ്‍ധാവ ആരോപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ കൈയ്യേറ്റങ്ങളെ പ്രാദേശികമോ മതപരമോ ആയ കണ്ണിലൂടെ കാണരുതെന്നും അത് ഭരണപരമായ വിഷയമാണെന്നും സോഷ്യല്‍ വെല്‍ഫയര്‍ മന്ത്രി സക്കീന ഇറ്റു വ്യക്തമാക്കി.
ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ജമ്മു സൗത്ത്, ബഹു തഹസീലുകളിലായി 12,67 ഏക്കര്‍ ഭൂമിയാണ് കൈയ്യേറ്റത്തിലുള്ളതെന്നും 2025 ജനുവരി മുതല്‍, രണ്ട് തഹസില്‍ മേഖലകളിലെയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി 34 ഡ്രൈവുകള്‍ നടത്തിയതായും ജമ്മു വികസന അതോറിറ്റിയുടെ 140 കനാലുകളും 11 മര്‍ല ഭൂമിയും തിരിച്ചുപിടിച്ചതായും അവര്‍ പറഞ്ഞു.
ഇതിനോടകം തന്നെ ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നിയമസഭയില്‍ ചോദ്യോത്തര വേളയ്ക്കിടെയായിരുന്നു രണ്‍ധാവയുടെ വിവാദ പരാമര്‍ശം. വിഷയം വലിയ പ്രതിപക്ഷ പ്രതിഷേധത്തിനും ഇടയാക്കി.
കശ്മീരികളെ ലക്ഷ്യം വെച്ച് കൊണ്ടുള്ള ഈ പ്രസ്താവന ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബി.ജ.പി അജണ്ടയുടെ ഭാഗമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും പ്രതികരിച്ചു.
Content Highlight: ‘Kashmiris are encroaching on government land in Jammu’: BJP MLA’s statement sparks massive protest in the Assembly