ഏഴ് പേരും കരുവന്നൂര്‍ ബാങ്കിലെ ഡയറക്ട് ബോര്‍ഡ് അംഗങ്ങളായിരുന്നു. ക്രൈംബ്രാഞ്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാങ്കിന്റെ വായ്പാ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നാണ് പ്രതികളുടെ വാദം.
ഡയറക്ട് ബോര്‍ഡിലെ മറ്റു ചില അംഗങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ തങ്ങള്‍ക്കും ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
2001 മുതല്‍ 2011 വരെയാണ് ഇവര്‍ ഡയറക്ട് ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഇക്കാലയളവില്‍ ബാങ്കിന് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും ഹരജിക്കാര്‍ വാദിച്ചിരുന്നു.
എന്നാല്‍ പ്രതികളുടെ ആവശ്യം സുപ്രീം കോടതി നിഷേധിക്കുകയായിരുന്നു. ജസ്റ്റിസ് അമാനുല്ല അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്.
കേസില്‍ പ്രതികള്‍ക്കുള്ള പങ്ക് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
Content Highlight: Karuvannur Cooperative Bank fraud; Supreme Court rejects anticipatory bail plea of seven accused