ബെംഗളൂരു: കര്‍ണാടകയില്‍ ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി റദ്ദാക്കി. ഇതോടെ റാപ്പിഡോ, ഒല, ഊബര്‍ എന്നീ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളുടെ സേവനം നിയമപരമായി പുനരാരംഭിക്കാന്‍ സാധിക്കും.
ചീഫ് ജസ്റ്റിസ് വിഭു ബഖ്റു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
നേരത്തെ, സംസ്ഥാനത്തെ ഓട്ടോറിക്ഷാ-ടാക്‌സി യൂണിയനുകളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് സുരക്ഷാ കാരണങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ബൈക്ക് ടാക്‌സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ കേന്ദ്ര നിയമത്തില്‍ ബൈക്ക് ടാക്‌സികള്‍ക്ക് അനുമതിയുണ്ടെന്ന വാദമാണ് കോടതി അംഗീകരിച്ചത്.
ബൈക്ക് ടാക്‌സികള്‍ നിരോധിച്ചുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ് ചോദ്യം ചെയ്ത് റാപ്പിഡോ, ഒല, ഊബര്‍ തുടങ്ങിയ കമ്പനികളും ബൈക്ക് ടാക്‌സി ഓണേഴ്‌സ് അസോസിയേഷനും നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഈ നിര്‍ണായക വിധി.
എന്നാല്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഇരുചക്ര വാഹനങ്ങളെ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളായി ഉപയോഗിക്കുന്നതിന് തടസമില്ലാത്തതിനാല്‍ സര്‍ക്കാരിന് ഇതില്‍ ഏകപക്ഷീയമായ വിലക്ക് ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് കോടതി അറിയിച്ചു.
ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളില്‍ കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് ഉറപ്പാക്കുന്ന ബൈക്ക് ടാക്‌സികള്‍ക്ക് ലഭിച്ച ഈ അനുമതി ആയിരക്കണക്കിന് യുവാക്കള്‍ക്കും പാര്‍ട്ട് ടൈം ജോലിക്കാര്‍ക്കും വലിയ ആശ്വാസമാകും.
content highlight : Karnataka high court permits bike taxis in Bengaluru, revokes ban