കര്യന്‍ മൂപ്പനു ശേഷം ഗദ്ദിക അതിജീവിക്കുമോ...
ജംഷീന മുല്ലപ്പാട്ട്

അടിയരുടെ ഗോത്ര കലാരൂപമാണ് ഗദ്ദിക. അടിയരുടെ അനുഷ്ഠാന കലാരൂപം കൂടിയാണ് ഗദ്ദിക. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഗാന നൃത്ത രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഗദ്ധികയില്‍ ചെയ്യുന്നത്. പാരമ്പര്യമായി കൈമാറപ്പെട്ട ഈ സാംസ്‌ക്കാരിക ഗോത്ര താളത്തിന്റെ ജീവിച്ചിരിക്കുന്ന കുലപതിയാണ് കാര്യന്‍ മൂപ്പന്‍.

രോഗം മാറ്റാനും ദുരിതങ്ങള്‍ അകറ്റാനും ഗദ്ദിക കൊട്ടിപാടും. നാട്ടുകാരേയും വീട്ടുകാരേയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ നീക്കാനും ഗദ്ദിക നടത്തും. ഒരു സംഘ ആളുകള്‍ ചേര്‍ന്നാണ് നൃത്തം അവതരിപ്പിക്കുന്നത്. കുറച്ചു പേര്‍ താളം കൊട്ടുകയും പാടുകയും ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ നൃത്തം ചെയ്യുന്നു. ഇതിനു ചുക്കാന്‍ പിടിക്കുന്നത് കാര്യന്‍ മൂപ്പനാണ്. മലയാളവും കന്നടയും കലര്‍ന്ന ഗോത്രഭാഷയിലാണ് ഗാനം അവതരിപ്പിക്കുക. തുടിയുടെ ധൃത താളത്തിലാണ് നൃത്തം ചെയ്യുന്നത്. തലമുറകളായി കൈമാറപ്പെടുന്ന ഗോത്ര ആചാരമായതു കൊണ്ടുതന്നെ കാര്യന്‍ മൂപ്പനു ശേഷം ഈ കലാരൂപം നിലനില്‍ക്കേണ്ടതുണ്ട്.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം