| Saturday, 3rd November 2018, 11:53 pm

ജാതിയുടെ വേര്‍തിരിവുകള്‍ വര്‍ദ്ധിക്കുന്നു; കനിമൊഴി

ഷംസീര്‍ ഷാന്‍

ഷാര്‍ജ: മനുഷ്യര്‍ക്കിടയിലെ ജാതിയുടെ വേര്‍തിരിവുകള്‍ വര്‍ദ്ധിക്കുകയാണെന്ന് എം.പിയും കവയത്രിയുമായ കനിമൊഴി കരുണാനിധി അഭിപ്രായപ്പെട്ടു. 37ാമത് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജീവിത നിലവാരം ഉയരുന്നുണ്ടെങ്കിലും സമത്വത്തെക്കുറിച്ചുളള ചിന്തകള്‍ കുറഞ്ഞുവരികയാണ്.

ജാതിയുടെ വേര്‍തിരിവ് ജോലിയിടങ്ങളില്‍ പോലും ദൃശ്യമാകുന്ന ഇന്ത്യയാണ് ഇപ്പോഴത്തേതെന്നും കനിമൊഴി പറഞ്ഞു. എല്ലാം ആരൊക്കെയോ അടിച്ചേല്‍പ്പിക്കുകയാണ്. എന്ത് കഴിക്കണം, എന്ത് ധരിക്കണം, എന്ത് പറയണമെന്നെല്ലാം അവരാണ് തീരുമാനിക്കുന്നത്. സ്ത്രിസുരക്ഷയുടെ കാര്യത്തിലും ഇതുതന്നെയാണ് സാഹചര്യം. ലിംഗവിവേവചനം പഴയകാലത്തേക്കാള്‍ വര്‍ദ്ധിച്ച കാലമാണിത്.

ALSO READ: ശബരിമലയില്‍ മാധ്യമവിലക്ക് നീക്കണം; ഡി.ജി.പിക്ക് കെ.യു.ഡബ്ല്യൂ.ജെയുടെ പരാതി

ഇതിനെയെല്ലാം മറികടക്കുന്ന ചിന്തകളായിരുന്നു കരുണാനിധി മുന്നോട്ട് വെച്ചതെന്നും കനിമൊഴി പറഞ്ഞു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കനിമൊഴിയെ വേദിയിലേക്കാനയിച്ചത്. രവി ഡിസി സ്വാഗത പ്രഭാഷണം നടത്തി. തുടര്‍ന്ന് ആദ്യമായി അവതരിച്ച ഖുര്‍ആന്‍ സൂക്തമായ “ഇഖ്റഅ്” (നീ വായിക്കുക) പാരായണം ചെയ്തു. തമിഴ് കാവ്യമാലയില്‍ നിന്നും ഒരു ഭാഗം അവതരിപ്പിച്ചു. നിലവിളക്ക് കൊളുത്തല്‍ ചടങ്ങും ഹാരാര്‍പ്പണവും സംഘടിപ്പിച്ചിരുന്നു.

ഷംസീര്‍ ഷാന്‍

Latest Stories

We use cookies to give you the best possible experience. Learn more