| Sunday, 2nd March 2025, 4:36 pm

കാഞ്ഞങ്ങാട് വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവം; യുവാവിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് വാട്‌സ് ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. നെല്ലിക്കട്ട സ്വദേശിക്കെതിരെയാണ് കേസെടുത്തത്. ഹോസ്ദുര്‍ഗ് പൊലീസാണ് കേസെടുത്തത്.

കല്ലുറാബി സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് കേസ്. മുസ്‌ലിം സ്ത്രീ വിവാഹ സംരക്ഷണ നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിയുടെ ഭര്‍തൃ മാതാവിനും സഹോദരിക്കുമെതിരെ സ്ത്രീധന നിരോധന നിയമപ്രകാരവും കേസെടുത്തു.

കഴിഞ്ഞ മാസം 21 നാണ് പ്രതി യുവതിയുടെ പിതാവിന്റെ ഫോണിലേക്ക് മുത്തലാഖ് ചൊല്ലി വാട്‌സ് ആപ്പ് സന്ദേശം അയച്ചത്.

വിവാഹ സമയത്ത് നല്‍കിയ 20 പവന്‍ സ്വര്‍ണം തിരികെ നല്‍കണമെന്നും ജീവനാംശം നല്‍കണമെന്നുമാവശ്യപ്പെട്ട് യുവതി കോടതിയിലും ഹരജി നല്‍കി.

Content Highlight: Kanhangad triple talaq incident through WhatsApp; Case against the youth

Latest Stories

We use cookies to give you the best possible experience. Learn more