കാഞ്ചന 4, രണ്ടാം പകുതി ചിത്രീകരണം വൈകുന്നു; 'ജെന്‍സി'യെ ആകര്‍ഷിക്കാന്‍ ടെക്‌നിക്കലി ഗ്രാന്‍ഡ് ആക്കുകയാണോ?
Indian Cinema
കാഞ്ചന 4, രണ്ടാം പകുതി ചിത്രീകരണം വൈകുന്നു; 'ജെന്‍സി'യെ ആകര്‍ഷിക്കാന്‍ ടെക്‌നിക്കലി ഗ്രാന്‍ഡ് ആക്കുകയാണോ?
ഐറിന്‍ മരിയ ആന്റണി
Tuesday, 30th December 2025, 12:35 am

2007ല്‍ പുറത്തിറങ്ങിയ മുനി എന്ന ചിത്രത്തിലൂടെ ആരംഭിച്ച ഫ്രാഞ്ചൈസിയാണ്
കാഞ്ചന. മുനിയുടെ തുടര്‍ഭാഗമായി കാഞ്ചനയും പിന്നാലെ കാഞ്ചനയുടെ രണ്ടും മൂന്നും ഭാഗങ്ങളും പുറത്തിറങ്ങി. ആദ്യമൊക്കെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയെങ്കിലും ആവര്‍ത്തന വിരസതയുടെ പേരില്‍ പിന്നീട് സിനിമ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മെറ്റീരിയല്‍ ആയി മാറി.

രാഘവ ലോറന്‍സ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റ നാലം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് വന്ന പുതിയ അപ്‌ഡേഷനാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നകത്. സിനിമയുടെ ഫസ്റ്റ് ഹാഫ് ചിത്രീകരണം പൂര്‍ത്തിയായെന്നും ഇനിയും 85 ദിവസം ഷൂട്ട് ബാക്കിയുണ്ടെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

ജെന്‍സി കിഡ്‌സിനെ ആകര്‍ഷിക്കാന്‍ ചിത്രത്തിന്റെ രണ്ടാം പകുതി ടെക്‌നിക്കലി മികവുറ്റതാക്കുകയാണെന്നും അതിനാലാണ് സിനിമയുടെ ചിത്രീകരണം വൈകുന്നതെന്നുമാണ് പല തമിഴ് സിനിമാ പേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രം ത്രി ഡിയിലും ഐ മാക്‌സ് വേര്‍ഷനിലും തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

ഷൂട്ട് പകുതിയാകുന്നതിന് മുമ്പ് തന്നെ 110 കോടിയുടെ ബിസിനസ് നടന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് റൈറ്റ്സ്, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്സ് എന്നിവയിലൂടെയാണ് ഇത്രയും വലിയ തുക കാഞ്ചന 4 സ്വന്തമാക്കിയത്.

രണ്ട് നായികമാരാണ് കാഞ്ചന ഫോറിലുള്ളത്. പൂജ ഹെഗ്ഡേയും നോറ ഫത്തേഹിയുമാണ് ഇത്തവണ രാഘവയുടെ നായികമാരായി വേഷമിടുന്നത്. മുന്‍ ഭാഗങ്ങളിലെ താരങ്ങളായ ശ്രീമന്‍, കോവൈ സരള, ദേവദര്‍ശിനി എന്നിവര്‍ കാഞ്ചന 4ലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കൊപ്പം ആനന്ദ് രാജ്, റെഡിന്‍ കിങ്സ്ലി എന്നിവരും ചിത്രത്തിലുണ്ട്

ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാല്‍ 2026 പകുതിയോടെ സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Content Highlight: kanchana 4 second half shooting delayed. Reportedly, the film will hit the theatres in mid-2026

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.