| Tuesday, 13th December 2016, 10:53 am

ചലചിത്ര മേളയില്‍ കാണികള്‍ക്കെതിരായ പൊലീസ് നടപടി ശരിയല്ലെന്ന് കമല്‍; കാണികള്‍ക്കെതിരെ അക്കാദമി പരാതി നല്‍കിയിട്ടില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്


ദേശീയത ആളുകളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും പ്രതികരിച്ചു. ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാത്തതിന്റെ പേരില്‍ ഐ.എഫ്.എഫ്.കെയിലെ കാണികളെ അറസ്റ്റ് ചെയ്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.


തിരുവനന്തപുരം:  ഐ.എഫ്.എഫ്.കെയില്‍ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തതിന് കാണികളെ പിടിച്ചുകൊണ്ടു പോയ നടപടി അംഗീകരിക്കാനാവില്ലെന്ന് ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. എഴുന്നേറ്റ് നില്‍ക്കാത്തത് ദേശീയഗാനത്തെ അപമാനിച്ചുവെന്ന് പറയാനാവില്ല. എഴുന്നേറ്റ് നില്‍ക്കാത്തതിന് കാണികള്‍ക്കെതിരെ അക്കാദമി പരാതി നല്‍കിയിട്ടില്ലെന്നും കമല്‍ പറഞ്ഞു.

എല്ലാ ഷോയ്ക്കും എഴുന്നേറ്റ് നില്‍ക്കണമെന്നത് നിര്‍ഭാഗ്യകരമെന്നും കമല്‍ പറഞ്ഞു. മാതൃഭൂമി ചാനലില്‍ നടന്ന ചര്‍ച്ചയില്‍പ്രതികരിക്കുകയായിരുന്നു കമല്‍. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനകരമായ ഇടപെടലുണ്ടാകരുതെന്ന് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും കമല്‍ പറഞ്ഞു.

ദേശീയത ആളുകളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും പ്രതികരിച്ചു. ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാത്തതിന്റെ പേരില്‍ ഐ.എഫ്.എഫ്.കെയിലെ കാണികളെ അറസ്റ്റ് ചെയ്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ ഷോയ്ക്കും മുന്‍പായി എഴുന്നേറ്റ് നില്‍ക്കണമെന്ന വിധിയോട് ഒരു തരത്തിലും അനുകൂലിക്കുന്നില്ല. ഇത് പ്രതിരോധിക്കേണ്ടതാണ്. ഇത്തരമൊരു നടപടിക്കെതിരെ മിണ്ടാതിരിക്കുന്നത് വലിയ അപകടമാണ്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ആരെങ്കിലും രംഗത്തെത്തിയാല്‍ താന്‍ അതിന്റെ മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.


Read more: നോട്ടുനിരോധനം; ക്യൂ നിന്ന ജനങ്ങളെ സമാധാനിപ്പിക്കാന്‍ ലഡുവിതരണം ചെയ്യാന്‍ ദല്‍ഹി ബി.ജെ.പി


ദേശീയഗാനത്തേയോ ദേശീയപതാകയേയോ വാണിജ്യവത്ക്കരിക്കരുത് എന്നാണ് സുപ്രീം കോടതി പറഞ്ഞതെങ്കിലും ഒരു തരത്തില്‍ ദേശീയഗാനത്തെ ഡിജിറ്റലൈസ് ചെയ്ത് അതിനെ വാണിജ്യ വത്ക്കരിക്കുക തന്നെയാണ് ചെയ്യുന്നത്. നിയമത്തിന് നിരക്കാത്ത കാര്യമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

അതേ സമയം സുപ്രീംകോടതി വിധി കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിന് പറ്റില്ലെന്നും എന്നാല്‍ ഇത് യാന്ത്രികമായി അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

ദേശസ്‌നോഹം ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്നും പ്രകോപനകരമായ നീക്കം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൂടെന്നും മന്ത്രി പറഞ്ഞു. നല്ല അന്തരീക്ഷത്തില്‍ തന്നെ ചലചിത്ര മേള കൊണ്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more