ഡി.എം.കെയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നിർണായക വിജയത്തിന്റെ അടയാളമാണ് പരാശക്തി എന്ന് കമൽഹാസൻ. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് എഴുതിയ കത്തിലാണ് ഈ കാര്യം പറഞ്ഞത്.
പരാശക്തി സിനിമയുടെ ആദ്യ പ്രശംസ ഈ കഥയ്ക്കും അതിന്റെ സംവിധായക സുധ കൊങ്കരയ്ക്കും സിനിമയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത ശിവകാർത്തികേയനുമാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു
സമൂഹ മാധ്യമമായ സ് വഴിയാണ് കമലഹാസൻ കത്ത് പങ്കുവെച്ചത്.
പരാശക്തി, Photo: IMDb
‘തമിഴ് ജ്വാല പടരട്ടെ! ബഹുമാനപ്പെട്ട തമിഴ്‌നാട് ഉപമുഖ്യമന്ത്രി തിരു ഉദയനിധി സ്റ്റാലിന്, പരാശക്തി എന്ന സിനിമ കാണാൻ തുടങ്ങുന്നതിനുമുമ്പ്, ഈ ചിത്രം നമ്മുടെ സഖ്യം നേരിടാൻ പോകുന്ന തെരഞ്ഞെടുപ്പിനുള്ള ഒരു മഹത്തായ ആഹ്വാനമായി മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഈ ചിത്രം ഡി.എം.കെ ചരിത്രത്തിൽ ചാർത്തപ്പെട്ട വിജയമാലയാണ്. ആദ്യ പ്രശംസ ഈ ബയോപിക്-ഫിക്ഷൻ കഥയ്ക്കും, അതിന്റെ സംവിധായിക ശ്രീമതി സുധ കൊങ്കരയ്ക്കും കഠിനാധ്വാനം ചെയ്‌ത ശിവകർത്തികേയനുമാണ്,’
പരാശക്തിയുടെ ഭാഗമായ രവി മോഹൻ, അഥർവ, ശ്രീലീല തുടങ്ങി എല്ലാ അഭിനേതാക്കൾക്കും, ഛായാഗ്രഹണം രവി കെ ചന്ദ്രൻ, സംഗീതസംവിധായകൻ ജി.വി പ്രക്ഷ, എഡിറ്റർ സതീഷ് സൂര്യ തുടങ്ങിയ സാങ്കേതിക കലാകാരന്മാർക്കും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കമൽഹാസൻ കത്ത് അവസാനിപ്പിച്ചത്.
1964ൽ തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് പരാശക്തി ഒരുക്കിയിരിക്കുന്നത്. സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ത്രിഭാഷാ നയം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ശക്തമാക്കുന്ന സമയത്താണ്, പഴയ പോരാട്ടത്തിന്റെ കഥയുമായി ചിത്രം എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
Content Highlight: Kamal Haasan writes a letter to Udhayanidhi Stalin