ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളാണ് കമല്‍ ഹാസനും മണിരത്നവും. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ കമല്‍ ഹാസന്‍ സിനിമാപ്രേമികളെ വിസ്മയിപ്പിച്ചപ്പോള്‍ അതിമനോഹരമായ സിനിമകളൊരുക്കി മണിരത്നം സിനിമാപ്രേമികളുടെ മനസില്‍ ഇടംപിടിച്ചു. ഇത്രയും വര്‍ഷത്തെ കരിയറില്‍ രണ്ട് തവണ മാത്രമാണ് ഇരുവരും ഒന്നിച്ചത്.
തഗ് ലൈഫിന്റെ ഷൂട്ടിനിടയിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കമല്‍ ഹാസന്‍. സെറ്റില്‍ എല്ലാവരോടും അഞ്ചര മണിക്ക് എത്താന്‍ പറയുന്നതുകൊണ്ട് താന്‍ അദ്ദേഹത്തെ അഞ്ചര മണിരത്‌നം എന്നാണ് വിളിച്ചിരുന്നതെന്ന് കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. സെറ്റില്‍ എല്ലാവരും ഉള്ള സമയത്തായിരുന്നു താന്‍ ആ പേര് വിളിച്ചതെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.
ആ പേര് കേട്ടതും സെറ്റിലെ എല്ലാവരും കൈയടിച്ചെന്നും അവര്‍ക്കെല്ലാം ഈ പേര് ഇഷ്ടമായെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് മണിക്കൊക്കെ സെറ്റിലെത്തുക എന്നത് തന്നെ സംബന്ധിച്ച് അസാധ്യമാണെന്നും ക്യാമറമാന്‍ ഉള്‍പ്പെടെയുള്ളവര്‍ അതിനും മുന്നേ സെറ്റിലെത്തേണ്ടി വരുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
അവരുടെയൊക്കെ മാനസികാവസ്ഥ തനിക്ക് മനസിലാകുമെന്നും ഇക്കാര്യത്തില്‍ മണിരത്‌നവുമായി തര്‍ക്കിച്ചിട്ടുണ്ടെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് മണിക്ക് താങ്കള്‍ മാത്രമേ വരുള്ളൂവെന്നും താന്‍ ഏഴ് മണിക്കേ സെറ്റിലെത്തുള്ളൂവെന്നും മണിരത്‌നത്തിന്റെ മുഖത്ത് നോക്കി പറഞ്ഞെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.
‘അഞ്ചര മണിരത്‌നമെന്ന് വെറുതേ പേരിട്ടതല്ല. എല്ലാവരും ഇരിക്കവെയാണ് ഞാന്‍ മണിരത്‌നത്തെ ആ പേര് വിളിച്ചത്. എല്ലാവരും അത് കേട്ട് കൈയടിച്ചു. അവര്‍ക്കെല്ലാം ആ പേര് ഇഷ്ടമായി. പുലര്‍ച്ചെ അഞ്ച് മണിക്കെല്ലാം സെറ്റിലെത്തണമെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും. അദ്ദേഹം കറക്ട് ടൈമിലെത്തും. അപ്പോള്‍ ക്യാമറാമാന്‍ ഉള്‍പ്പെടെ ബാക്കിയുള്ളവര്‍ അതിനും മുമ്പേ എത്തണ്ടേ.
ആ സമയത്തൊക്കെ അവരുടെ മാനസികാവസ്ഥ എന്താകുമെന്ന് എനിക്ക് കൃത്യമായി അറിയാം. അതുകൊണ്ട് എനിക്ക് അഞ്ച് മണിക്ക് സെറ്റിലെത്തുക എന്നത് അസാധ്യമായ കാര്യമാണ്. ‘നിങ്ങള്‍ വേണമെങ്കില്‍ അഞ്ച് മണിക്ക് വന്നോളൂ, ഞാന്‍ എന്തായാലും ഏഴ് മണിക്ക് മാത്രമേ വരുള്ളൂ’ എന്ന് മണിരത്‌നത്തിന്റെ മുഖത്ത് നോക്കി പറഞ്ഞു. അദ്ദേഹം ഏര്‍ലി ബേര്‍ഡാണ്,’ കമല്‍ ഹാസന്‍ പറയുന്നു.
Content Highlight: Kamal Haasan shares the shooting experience with Maniratnam during Thug Life movie shoot