ഇന്ത്യന്‍ സിനിമയുടെ എന്‍സൈക്ലോപീഡിയ എന്നറിയപ്പെടുന്ന നടനാണ് കമല്‍ ഹാസന്‍. ബാലതാരമായി സിനിമയിലേക്കെത്തിയ കമല്‍ ഹാസന്‍ ആദ്യചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കി. സിനിമയുടെ സകല മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ കമല്‍ ഹാസന്‍ സ്വന്തമാക്കാത്ത അവാര്‍ഡുകളിലില്ല. നടനായും താരമായും ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ചുരുക്കം അഭിനേതാക്കളിലൊരാളാണ് കമല്‍ ഹാസന്‍.
തന്നെ വളര്‍ത്തിയത് മലയാളസിനിമയാണെന്ന് പറയുകയാണ് കമല്‍ ഹാസന്‍. 15ാമത്തെ വയസുതൊട്ട് താന്‍ മലയാളസിനിമകളുടെ ഭാഗമായിരുന്നെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ഡാന്‍സ് അസിസ്റ്റന്റായിട്ടാണ് താന്‍ അക്കാലത്ത് സിനിമയില്‍ നിന്നതെന്നും തങ്കപ്പന്‍ മാസ്റ്ററായിരുന്നു തന്റെ ഗുരുവെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയിലേക്ക് കൂടുതലായി ഇറങ്ങിചെന്നപ്പോള്‍ തമിഴ്‌നാട്ടിലുള്ളവരെക്കാള്‍ മലയാളികളായിട്ടുള്ള സുഹൃത്തുക്കളായിരുന്നു തനിക്ക് കൂടുതലായും ഉണ്ടായിരുന്നതെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. പകുതി മലയാളിയാണ് താനെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ലെന്നും കേരളത്തില്‍ അക്കാര്യം പറയുന്നതിനെക്കാള്‍ തമിഴ്‌നാട്ടില്‍ വെച്ച് പറയുമ്പോഴാണ് അതിന് വാല്യു കൂടുതലെന്നും കമല്‍ ഹാസന്‍ പറയുന്നു.
ബാലചന്ദര്‍ സാറിന് ശേഷം തന്നെ നായകനാക്കി അവതരിപ്പിച്ചത് മലയാളസിനിമയായിരുന്നെന്നും അതിന് പിന്നാലെ മലയാളത്തില്‍ തനിക്ക് കൂടുതല്‍ അവസരം ലഭിച്ചെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ബാലചന്ദറിന്റെ സിനിമക്ക് ശേഷം തന്നെ തേടി നല്ല കഥകള്‍ വന്നില്ലായിരുന്നെന്നും എന്നാല്‍ മലയാളത്തില്‍ ഒരുപാട് നല്ല വേഷങ്ങള്‍ തനിക്ക് ലഭിച്ചെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.
‘എന്നെ വളര്‍ത്തിയത് മലയാളസിനിമയാണെന്ന് എല്ലായ്‌പ്പോഴും പറയും. അതിലെനിക്ക് യാതൊരു മടിയുമില്ല. 15ാമത്തെ വയസുമുതല്‍ ഞാന്‍ മലയാളസിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. തങ്കപ്പന്‍ മാസ്റ്ററാണ് എന്റെ അന്നത്തെ ഗുരു. സിനിമയിലെത്തിയതിന് ശേഷം തമിഴ്‌നാടിനെക്കാള്‍ എനിക്ക് കൂടുതല്‍ സുഹൃത്തുക്കളെ ലഭിച്ചത് മലയാളത്തില്‍ നിന്നാണ്. പാതി മലയാളിയാണ് ഞാനെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.
ഇക്കാര്യം കേരളത്തിലെ വേദിയില്‍ വെച്ച് പറയുന്നതിനെക്കാള്‍ മികച്ചത് തമിഴ്‌നാട്ടില്‍ നിന്നുകൊണ്ട് പറയുമ്പോഴാണ്. എന്നെ നായകനാക്കാമെന്ന് തെളിയിച്ചത് മലയാളസിനിമയാണ്. ബാലചന്ദര്‍ സാര്‍ എന്നെ ആദ്യമായി നായകനാക്കി. എന്നാല്‍ അതിന് ശേഷം എനിക്ക് അതുപോലെ നല്ല വേഷങ്ങള്‍ ലഭിച്ചില്ല. പക്ഷേ, മലയാളത്തിലെത്തിയപ്പോള്‍ എന്നെത്തേടി അടുപ്പിച്ച് കുറച്ച് സിനിമകള്‍ വന്നുതുടങ്ങി. ഇന്ന് കാണുന്ന കമല്‍ ഹാസനായി മാറിയതില്‍ മലയാളസിനിമക്കും വലിയ പങ്കുണ്ട്,’ കമല്‍ ഹാസന്‍ പറയുന്നു.
Content Highlight: Kamal Haasan saying Malayalam cinema gave him more opportunities as hero in career beginning than Tamil industry