| Thursday, 15th May 2025, 8:57 pm

മലയാളത്തിലെ ആര്‍ട്ടിസ്റ്റുകള്‍ എത്രമാത്രം മികച്ചതാണെന്ന് മനസിലാക്കാന്‍ ജോജുവിന്റെ ആ ഒരൊറ്റ സിനിമ മതിയാകും: കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയിലൂടെ അരങ്ങേറിയെങ്കിലും കമല്‍ ഹാസന്‍ എന്ന നടനെ ആദ്യമായി നായകനാക്കി അവതരിപ്പിച്ചത് മലയാളം ഇന്‍ഡസ്ട്രിയായിരുന്നു. തമിഴില്‍ സജീവമാകുന്നതിന് മുമ്പ് ഒട്ടനവധി മലയാളചിത്രങ്ങളില്‍ കമല്‍ ഹാസന്‍ നായകനായിട്ടുണ്ട്. തന്നെ വളര്‍ത്തി വലുതാക്കിയത് മലയാളസിനിമയാണെന്ന് പലപ്പോഴായി കമല്‍ ഹാസന്‍ പറഞ്ഞിട്ടുണ്ട്.

മലയാളത്തിലെ ആര്‍ട്ടിസ്റ്റുകളും സിനിമകളുമെല്ലാം എല്ലാ തരത്തിലും മികച്ചതാണെന്ന് പറയുകയാണ് കമല്‍ ഹാസന്‍. അധികം എക്‌സ്പീരിയന്‍സില്ലാത്ത ആര്‍ട്ടിസ്റ്റുകള്‍ പോലും അസാധ്യ പെര്‍ഫോമന്‍സാണ് കാഴ്ചവെക്കുന്നതെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. കഥാപരമായിട്ടാണെങ്കില്‍ പോലും മലയാളസിനിമ മറ്റ് ഇന്‍ഡസ്ട്രികളെക്കാള്‍ മുന്നിലാണെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

കഥക്ക് ആവശ്യമുള്ളത് എന്താണോ അത് മാത്രമേ മലയാളസിനിമകളില്‍ ഉണ്ടാകുള്ളൂവെന്നും കമല്‍ ഹാസന്‍ പറയുന്നു. മികച്ച ആര്‍ട്ടിസ്റ്റുകളെ കണ്ടെത്തി അവര്‍ക്ക് ചേരുന്ന വേഷങ്ങള്‍ നല്‍കാന്‍ മലയാളത്തിലെ ഫിലിംമേക്കേഴ്‌സിന് അറിയാമെന്നും അതിന് പല ഉദാഹരണങ്ങളുണ്ടെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ജോജു സംവിധാനം പണി അത്തരത്തില്‍ ഒരു സിനിമയാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

ആ സിനിമയില്‍ വില്ലന്മാരായി വേഷമിട്ട നടന്മാര്‍ മുമ്പ് അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലെന്നും എന്നാല്‍ അവരുടെ പെര്‍ഫോമന്‍സ് കണ്ടാല്‍ അങ്ങനെ തോന്നില്ലെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. പണിക്ക് മുമ്പ് ഒന്നോ രണ്ടോ സിനിമ മാത്രമേ അവര്‍ ചെയ്തിട്ടുള്ളൂവെന്നും എന്നാല്‍ പണിയിലെ പെര്‍ഫോമന്‍സ് എല്ലാവരെയും ഞെട്ടിച്ചെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.

‘മലയാളസിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതിലെ ആര്‍ട്ടിസ്റ്റുകളും അവര്‍ക്ക് ചേരുന്ന വേഷങ്ങള്‍ നല്‍കുന്ന സംവിധായകരുമാണ്. ഒരു ആര്‍ട്ടിസ്റ്റിന് ഏത് തരത്തിലുള്ള വേഷം ചേരുമെന്ന് കൃത്യമായി അവര്‍ക്ക് മനസിലാകും. അധികം എക്‌സ്പീരിയന്‍സില്ലാത്ത ആര്‍ട്ടിസ്റ്റുകള്‍ പോലും അസാധ്യ പെര്‍ഫോമന്‍സ് കാഴ്ചവെച്ച് ഞെട്ടിക്കും. കഥയുടെ കാര്യം നോക്കിയാലും മലയാളസിനിമ മുന്നിലാണ്.

എന്താണോ കഥ ഡിമാന്‍ഡ് ചെയ്യുന്നത് അത് കൃത്യമായിട്ട് ഓഡിയന്‍സിന് ലഭിക്കും. മലയാളത്തില്‍ മാത്രമേ ഇത് കാണാന്‍ സാധിക്കുള്ളൂ. അതിന്റെ ഏറ്റവുമടുത്ത ഉദാഹരണമാണ് ജോജു സംവിധാനം ചെയ്ത പണി എന്ന സിനിമ. അതിലെ വില്ലന്മാരായി വേഷമിട്ടവരെ നമുക്ക് മുമ്പ് കണ്ട് പരിചയമില്ല. രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമയാണ് അവരുടേത്. എന്നിട്ട് പോലും മറ്റ് നടന്മാരെ വെച്ച് ആ കഥാപാത്രങ്ങളെ ചിന്തിക്കാന്‍ പോലും സാധിക്കില്ല. മികച്ച പെര്‍ഫോമന്‍സായിരുന്നു രണ്ടുപേരും’ കമല്‍ ഹാസന്‍ പറയുന്നു.

Content Highlight: Kamal Haasan praises the performance of Sagar Surya and Junais in Pani movie

Latest Stories

We use cookies to give you the best possible experience. Learn more