| Saturday, 24th May 2025, 1:36 pm

അച്ഛന്റെ സംവിധാനത്തില്‍ അമ്മ അഭിനയിച്ച സിനിമകളെല്ലാം എനിക്കേറെ പ്രിയപ്പെട്ടതാണ്; കൂടുതലിഷ്ടം ആ ചിത്രം: കല്യാണി പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ എന്ന ലേബലില്‍ നിന്ന് നടി കല്യാണി പ്രിയദര്‍ശന്‍ എന്ന ഐഡന്റിറ്റിയിലേക്ക് മാറാന്‍ കല്യാണിക്ക് പെട്ടെന്ന് തന്നെ കഴിഞ്ഞിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണി മലയാള സിനിമയിലേക്ക് വരുന്നത്. അതിന് ശേഷം അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളിലൂടെ വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

തന്റെ അച്ഛന്റെയും അമ്മയുടെയും സിനിമകളില്‍ തനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് പറയുകയാണ് കല്യാണി പ്രിയദര്‍ശന്‍. അച്ഛന്റെയും അമ്മയുടെയും ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ടെന്നും അമ്മയുടെ അഭിനയം കാണാന്‍ ഇഷ്ടമാണെന്നും കല്യാണി പറയുന്നു. തനിക്കിഷ്ടപ്പെട്ട മിക്ക സിനിമകളിലും അമ്മ കൊല്ലപ്പെടുകയാണെന്നും ചിത്രവും ഒരു സി.ബി.ഐ.ഡയറിക്കുറിപ്പുമെല്ലാം അങ്ങനെ തനിക്ക് ഇഷ്ടമുള്ളതാണെന്നും കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.

‘അച്ഛന്റെയും അമ്മയുടെയും ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ട്. അമ്മയുടെ അഭിനയം കാണാന്‍ ഇഷ്ടമാണ്. എന്നാല്‍ എനിക്കിഷ്ടപ്പെട്ട മിക്ക സിനിമകളിലും അമ്മ കൊല്ലപ്പെടുകയാണ്. ചിത്രവും ഒരു സി.ബി.ഐ.ഡയറിക്കുറിപ്പുമെല്ലാം അതില്‍പ്പെടുന്നു.

എല്ലാ സിനിമയിലും അമ്മ കൊല്ലപ്പെടുകയാണല്ലോ എന്നുപറഞ്ഞ് ഞാനും അനുജനും അമ്മയെ കളിയാക്കാറുണ്ട്. അച്ഛന്റെ സംവിധാനത്തില്‍ അമ്മ അഭിനയിച്ച സിനിമകളെല്ലാം എനിക്കേറെ പ്രിയപ്പെട്ടതാണ്.

സിനിമ കാണുക എന്നത് തന്നെയാണ് എന്റെ വലിയ വിനോദം. എല്ലാ ഭാഷയില്‍പ്പെട്ട സിനിമകളും കാണും. പ്രിയപ്പെട്ട സിനിമയിലെ രംഗങ്ങളെല്ലാം വീണ്ടും വീണ്ടും കാണും. അവയെക്കുറിച്ച് വീട്ടിലിരുന്ന് വിശദമായി ചര്‍ച്ചചെയ്യും, അതെല്ലാമാണ് ഒഴിവുസമയത്തെ പ്രധാന പരിപാടികള്‍.

ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താറുണ്ട്. ബാഡ്മിന്റണ്‍ കളിക്കും. റോക്ക്‌ക്ലൈമ്പിങ് ഇഷ്ടമാണ്. ഞാനും അപ്പുവും (പ്രണവ് മോഹന്‍ലാല്‍) ഒന്നിച്ചാണ് റോക്ക്‌ക്ലൈമ്പിങ് തുടങ്ങിയത്. അവനതില്‍ പിന്നെയുമേറെ മുന്നോട്ടുപോയി,’ കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.

Content Highlight: Kalyani Priyadarshan Talks About Her Favorite Movies Of Her Parents

We use cookies to give you the best possible experience. Learn more