മലയാള സിനിമയില്‍ എന്നും ചര്‍ച്ചകള്‍ക്ക് വഴിവെച്ച വിഷയമാണ് സിനിമാ താരങ്ങളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും മറ്റുള്ളവരെക്കാള്‍ വേഗത്തില്‍ സിനിമയില്‍ അവസരം ലഭിക്കുന്നു എന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്താറുമുണ്ട്. ആദ്യ ചിത്രങ്ങള്‍ ഇത്തരത്തില്‍ കിട്ടയേക്കാമെന്നും എന്നാല്‍ പിന്നീട് ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുക എന്നത് അവരവരുടെ കഴിവനുസരിച്ചായിരിക്കും എന്നാണ് നെപ്പോട്ടിസത്തെ അനുകൂലിക്കുന്നവരുടെ വാദം. ദുല്‍ഖറിനെയും പ്രണവ് മോഹന്‍ലാലിനെയും കല്ല്യാണി പ്രിയദര്‍ശനെയും ഉദാഹരണമാക്കിയാണ് പലരും ഈ വാദത്തിന് അടിത്തറയൊരുക്കാറുള്ളത്.
മധുവിധു. Photo: Cinema Express
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് കല്ല്യാണി പണിക്കര്‍. മലയാളികളുടെ ഇഷ്ടതാരങ്ങളായ സായികുമാറിന്റെയും ബിന്ദു പണിക്കരുടെയും മകളായ കല്ല്യാണി മെയ് ഒന്നിന് റിലീസിനൊരുങ്ങുന്ന മധുവിധു എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് കല്ല്യാണി പണിക്കര്‍ നെപ്പോട്ടിസത്തെയും സിനിമാ പ്രവേശനത്തെയും കുറിച്ച് സംസാരിച്ചത്.
‘നെപ്പോ കിഡായതുകൊണ്ട് സിനിമയിലേക്ക് എന്‍ട്രി വേഗത്തില്‍ കിട്ടും എന്ന് ചിന്തിക്കുന്നത് വെറുതെയാണ്. മൂന്ന് വര്‍ഷത്തോളം കാത്തിരുന്ന് ഒരുപാട് ബുദ്ധിമുട്ടി കുറേയെറെ ഒഡിഷനുകളില്‍ പങ്കെടുത്തിട്ടാണ് ഒരു സിനിമ ചെയ്തതും അത് റിലീസിനെത്തിയതും. മാത്രമല്ല സിനിമയില്‍ അവസരം ലഭിക്കുന്നത് ഭാഗ്യം കൂടിയാണ്.
അച്ഛനുമമ്മയും ഉപദേശങ്ങളൊന്നും തന്നിട്ടില്ല. ഞാന്‍ ഇടയക്ക് അങ്ങോട്ട് ചോദിക്കാറുണ്ട്. ആദ്യം നീ പോയി അഭിനയിക്ക് എന്നാകും മറുപടി. സ്‌ക്രിപ്റ്റ് കിട്ടുമ്പോള്‍ അതിലെ കഥാപാത്രം എങ്ങനെ പെരുമാറും ചിന്തിക്കും എന്നതിനനുസരിച്ച് മാറിയാല്‍ മാത്രം മതിയെന്നും ബാക്കി അനുഭവത്തിലൂടെ വരേണ്ട അറിവുകളാണെന്നുമാണ് അവര്‍ പറയാറുള്ളത്. അച്ഛനും അമ്മയും അഭിനയിക്കുന്നത് കണ്ട് വളര്‍ന്നതുകൊണ്ട് തന്നെ ആ പാഷന്‍ എപ്പോഴുമുണ്ടായിരുന്നു.
അഭിനയിക്കാന്‍ ചെറുപ്പം മുതല്‍ തന്നെ താത്പര്യം ഉണ്ടായിരുന്നെങ്കിലും പഠിത്തമെല്ലാം കഴിഞ്ഞതിന് ശേഷം മാത്രം മതി അഭിനയമെന്നായിരുന്നു അച്ഛന്‍ പറഞ്ഞിരുന്നത്. പഠിത്തത്തിന്റെ ഭാഗമായി പല കാര്യങ്ങളും ചെയതിരുന്നെങ്കിലും അതായിരുന്നില്ല എന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് അഭിനയത്തിലേക്കെത്തുകയായിരുന്നു,’കല്ല്യാണി പണിക്കര്‍ പറഞ്ഞു.
വിനായക് അജിത്ത് നിര്‍മിച്ച് വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത് ഷറഫുദ്ദീനും കല്ല്യാണി പണിക്കരും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് മധുവിധു. ചിത്രത്തില്‍ ജഗദീഷ്, സായി കുമാര്‍, അസീസ് നെടുമങ്ങാട്, സഞ്ജു മധു തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Kalyani panicker talks about Nepotism In cinema
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.