'കൽക്കട്ട ന്യൂസ്' എന്ന സിനിമ കണ്ടിട്ട് ആരോടും മിണ്ടില്ലായിരുന്നു, അത്രയ്ക്ക് എന്നെ സ്വാധീനിച്ച സിനിമയായിരുന്നു: കല്യാണി പണിക്കർ
Malayalam Cinema
'കൽക്കട്ട ന്യൂസ്' എന്ന സിനിമ കണ്ടിട്ട് ആരോടും മിണ്ടില്ലായിരുന്നു, അത്രയ്ക്ക് എന്നെ സ്വാധീനിച്ച സിനിമയായിരുന്നു: കല്യാണി പണിക്കർ
നന്ദന എം.സി
Wednesday, 20th May 2026, 9:07 am

മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ബിന്ദു പണിക്കറുടെ മകൾ കല്യാണി പണിക്കർ ഇപ്പോൾ സിനിമാരംഗത്ത് തന്റെ ആദ്യ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്.

‘മധുവിധു’ എന്ന ചിത്രത്തിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് എത്തിയത്. ഇപ്പോഴിതാ സിനിമകളോടുള്ള തന്റെ അടുപ്പത്തെയും ചില ചിത്രങ്ങൾ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനത്തെയും കുറിച്ച് മനസുതുറക്കുകയാണ് താരം.

‘കൽക്കട്ട ന്യൂസ്’ എന്ന സിനിമ തന്നെ വളരെ ആഴത്തിൽ സ്വാധീനിച്ചിരുന്നുവെന്നാണ് കല്യാണി പറയുന്നത്. ചിത്രം കണ്ടതിന് ശേഷം കുറച്ചുനേരം ആരോടും സംസാരിക്കാതെ ഇരിക്കാറുണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തി.

കല്യാണി പണിക്കർ, Photo: Instagram.com

സിനിമകൾ എപ്പോഴും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും കുഞ്ഞുകാലത്ത് കണ്ട പല ചിത്രങ്ങളും ഇന്നും മനസിൽ തങ്ങിനിൽക്കുന്നുണ്ടെന്നും കല്യാണി പറഞ്ഞു.

‘കൽക്കട്ട ന്യൂസ്’ കണ്ടിട്ട് ഞാൻ ആരോടും മിണ്ടില്ലായിരുന്നു. അത്രയ്ക്ക് എന്നെ സ്വാധീനിച്ച സിനിമയായിരുന്നു അത്. അന്നൊക്കെ എന്നെ സിനിമ കാണിക്കാൻ കൊണ്ടുപോകുമ്പോൾ അമ്മയ്ക്ക് ടെൻഷനായിരുന്നു.

ഏത് ഴോണറിലുള്ള സിനിമയാണ് കുട്ടിയെ കാണിക്കുന്നത് എന്ന രീതിയിൽ അമ്മയ്ക്ക് സംശയമുണ്ടായിരുന്നു. കാരണം ഞാൻ സിനിമകൾ അത്രത്തോളം ഉള്ളിലേക്ക് എടുക്കുമായിരുന്നു,’ എന്നാണ് കല്യാണിയുടെ വാക്കുകൾ.

ഇപ്പോഴും ഒരു സിനിമയും വിടാതെ കാണാൻ ശ്രമിക്കാറുണ്ടെന്നും സിനിമകളോടുള്ള ആ താത്പര്യം ഇന്നും തുടരുകയാണെന്നും താരം വ്യക്തമാക്കി.

അഭിനയരംഗത്തേക്ക് എത്തിയതോടെ നിപ്പോ കിഡ് എന്ന ലേബലിന്റെ സമ്മർദം തോന്നാറുണ്ടോ എന്ന ചോദ്യത്തോടും താരം പ്രതികരിച്ചു.

‘ആദ്യമൊക്കെ ആളുകൾ പറയുമ്പോൾ അങ്ങനെ തോന്നാറുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെ ചിന്തിക്കുന്നില്ല. അമ്മയെപ്പോലെ അഭിനയിക്കണം, അവരെപ്പോലെയാകണം എന്നൊക്കെ ചിന്തിക്കുന്നത് തന്നെ ശരിയല്ല. അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല,’ എന്നാണ് കല്യാണി പറയുന്നത്.

അച്ഛനെയും അമ്മയെയും പോലെ അഭിനയിക്കാൻ തനിക്കാവുമെന്ന തോന്നൽ ഒരിക്കലും ഉണ്ടായിട്ടില്ലെന്നും സ്വന്തം രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ആഗ്രഹമെന്നും താരം തുറന്നുപറഞ്ഞു. ‘എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ ഓരോ കഥാപാത്രവും നന്നായി അവതരിപ്പിക്കണമെന്നേയുള്ളൂ,’ എന്നും കല്യാണി കൂട്ടിച്ചേർത്തു.

Content Highlight: Kalyani Panicker says that the film ‘Calcutta News’ had such an impact on her that she didn’t speak to anyone after watching it.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.