| Saturday, 12th April 2025, 4:39 pm

നസ്‌ലെൻ്റെ നായികയായി കല്യാണി പ്രിയദര്‍ശന്‍: ചിത്രത്തിന് വേണ്ടി മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ച് താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതുതായി ഷൂട്ട് ചെയ്യാന്‍ പോകുന്ന മലയാള ചിത്രത്തിന് വേണ്ടി മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ച് നടി കല്യാണി പ്രിയദര്‍ശന്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. വേഫെറര്‍ ഫിലിംസിന്റെ എഴാമത്തെ ചിത്രമായിരിക്കും ഇത്. കല്യാണി പ്രിയദര്‍ശന്‍, നസ്‌ലെന്‍ എന്നിവരാണ് പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്.

ചിത്രത്തിന് വേണ്ടി മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിക്കുന്ന കല്യാണിയുടെ ചിത്രങ്ങള്‍ കല്യാണി തന്നെ തന്റെ ഇന്‍സ്റ്റഗ്രാം വഴി പുറത്തുവിട്ടിട്ടുണ്ട്. അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചതും അദ്ദേഹം തന്നെയാണ്.

സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുകഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിട്ടില്ല.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആരംഭിക്കുന്ന നിര്‍മാണമാണ് ഇതെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും ഒപ്പം ഉണ്ടാകണമെന്നും എല്ലാ ചിത്രവും പോലെ ഇതും സ്‌പെഷ്യല്‍ ആണെന്നും ചിത്രത്തിന്റെ പൂജ സമയത്ത് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

ചിത്രത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചമന്‍ ചാക്കോ എഡിറ്റിങ് ചെയ്യുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി എന്നിവരാണ്.

നസ്‌ലെൻ്റെ ഏറ്റവും പുതിയ ചിത്രം ആലപ്പുഴ ജിംഖാനയാണ്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രം പത്തിനാണ് തിയേറ്ററിലെത്തിയത്. കല്യാണി പ്രിയദര്‍ശന്റെ അവസാനമിറങ്ങിയ സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏപ്രില്‍ 2024 ഏപ്രില്‍ 11നാണ് ചിത്രം റിലീസ് ചെയ്തത്.

Content Highlight: Kalyani and Naslen Doing a Movie Together, She is Practicing Martial Arts

We use cookies to give you the best possible experience. Learn more