ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അന്തരിച്ചു
national news
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അന്തരിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st August 2021, 10:20 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിംഗ് അന്തരിച്ചു. ലഖ്‌നൗവിലായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു.

സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം.
ജൂലൈ നാലുമുതല്‍ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡോ. ആര്‍.കെ. ധിമാന്റെ നേതൃത്വത്തില്‍ പത്തംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ കല്യാണ്‍ സിംഗിനെ ചികിത്സിച്ചിരുന്നത്.

രണ്ട് തവണ ലോക്‌സഭാ എം.പിയായിരുന്നു. യു.പിയില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് കല്യാണ്‍ സിംഗായിരുന്നു.
1991 ലും 1997ലും യു.പി മുഖ്യമന്ത്രിയായിരുന്നു സിംഗ്. ബാബ്‌രി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് കല്യാണ്‍ സിംഗ് ആയിരുന്നു യു.പി മുഖ്യമന്ത്രി.

 

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Kalyan Singh, Former Uttar Pradesh Chief Minister, Dies At 89