നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും മകന്‍ കാളിദാസ് ജയറാമും ഒന്നിക്കുന്ന ചിത്രമാണ് ആശകള്‍ ആയിരം. സിബി മലയലിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയിലാണ് ഈ അച്ഛന്‍-മകന്‍ കോമ്പോ അവസാനമായി അഭിനയിച്ചത്.
നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും മകന്‍ കാളിദാസ് ജയറാമും ഒന്നിക്കുന്ന ചിത്രമാണ് ആശകള്‍ ആയിരം. സിബി മലയലിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയിലാണ് ഈ അച്ഛന്‍-മകന്‍ കോമ്പോ അവസാനമായി അഭിനയിച്ചത്.
ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജി. പ്രജിത്താണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്.
ഇപ്പോള്‍ മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പഴയത് പോലെയൊരു ടീം വര്‍ക്ക് ഇപ്പോഴത്തെ ഷൂട്ടിങ് സെറ്റുകളില്‍ ഉണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് കാളിദാസ് ജയറാം. ആദ്യത്തെ രണ്ടു സിനിമകളിലും തന്റെ അമ്മമാരായി വന്ന ലക്ഷ്മി ഗോപാലസ്വാമിയുമായും ജ്യോതിര്‍മയിയുമായും നല്ല റാപ്പോ ഉണ്ടായിരുന്നുവെന്ന് നടന്‍ പറയുന്നു.

‘ഈ സിനിമയില്‍ ആശ ചേച്ചിയെ (ആശ ശരത്) അത്ര അടുത്ത് അറിയില്ലായിരുന്നു. എന്നാല്‍ ഷൂട്ടിങ് കഴിഞ്ഞതോടെ നല്ല സുഹൃത്തുക്കളായി മാറി. ഇഷാനി കൃഷ്ണയാണ് നായിക. ഇഷാനി നായികയായി എത്തുന്ന ആദ്യ ചിത്രമാണിത്.
ഷറഫുദീന്‍, സോഷ്യല്‍ മീഡിയ താരം അഖില്‍ എന്‍.ആര്‍ഡി തുടങ്ങി നല്ലൊരു നിര തന്നെ ഈ സിനിമയില്‍ അണിനിരക്കുന്നുണ്ട്. 4 വര്‍ഷമായി ഞാന്‍ മലയാളത്തില്‍ അഭിനയിച്ചിട്ട്. നല്ലൊരു സിനിമയ്ക്കായുള്ള കാത്തിരിപ്പായിരുന്നു,’ കാളിദാസ് ജയറാം പറയുന്നു.
ആളുകള്‍ ഇത്രയും പണവും സമയവും ചെലവാക്കി നമ്മുടെ സിനിമ കാണാന്‍ വരുമ്പോള്‍ അവര്‍ക്ക് നല്ലൊരു ടേക്ക് ബാക്ക് ഉണ്ടാവണമെന്നും അതിനാണ് കാത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനി അത്ര വലിയ ബ്രേക്ക് ഉണ്ടാകില്ലെന്ന് ഉറപ്പാണെന്നും ജനുവരി 22ന് അഹമ്മദ് കബീറിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങുകയാണെന്നും കാളിദാസ് ജയറാം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ തനിക്കും അവസരം ലഭിക്കുന്നുണ്ടെന്നും ഒരു നടന്‍ എന്ന നിലയ്ക്ക് തനിക്ക് തന്നെത്തന്നെ കണ്ടെത്താനുള്ള അവസരമായാണ് അതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സായ് കുമാര്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. സനല്‍ ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പാണ്.
സിനിമയുടേതായി വന്ന പോസ്റ്ററും ഗ്ലിംപ്‌സുമൊക്കെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രം ഫെബ്രുവരി ആറിന് തിയേറ്ററുകളിലെത്തും.
സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2000ല്‍ പുറത്തിറങ്ങിയ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഈ കോമ്പോ ഒന്നിക്കുമ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്.
Content Highlight: Kalidas Jayaram talks about the movie Aashakal Aiyaram and the cast in the movie