ഉര്‍വശിയെക്കാള്‍ ഗംഭീര നടി കല്പന, അവളുടെ കഥാപാത്രങ്ങളില്‍ ഏറ്റവും ബെസ്റ്റ് ആ സിനിമയിലേത്: കലാരഞ്ജിനി
Malayalam Cinema
ഉര്‍വശിയെക്കാള്‍ ഗംഭീര നടി കല്പന, അവളുടെ കഥാപാത്രങ്ങളില്‍ ഏറ്റവും ബെസ്റ്റ് ആ സിനിമയിലേത്: കലാരഞ്ജിനി
അമര്‍നാഥ് എം.
Tuesday, 14th April 2026, 11:42 am

മലയാളത്തിലെ മുന്‍നിര നടിമാരാണ് ഉര്‍വശി, കല്പന, കലാരഞ്ജിനി എന്നിവര്‍. സഹോദരിമാരായ മൂവരും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചിട്ടുണ്ട്. ഉര്‍വശിയുടെയും കല്പനയുടെയും പേര് പറയുമ്പോള്‍ പലപ്പോഴും മറന്നുപോകുന്ന പേരാണ് കലാരഞ്ജിനിയുടേത്. ബാലതാരമായാണ് കലാരഞ്ജിനി സിനിമാലോകത്തേക്ക് കടന്നുവന്നത്.

നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത കലാരഞ്ജിനി കൂടുതലായും അമ്മ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. തിയേറ്ററുകളെ നിറച്ചുകൊണ്ട് മുന്നേറുന്ന മോഹിനിയാട്ടത്തില്‍ പലരും എടുത്തുപറയുന്നത് കലാരഞ്ജിനിയുടെ പെര്‍ഫോമന്‍സാണ്. തന്റെ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തുകൊണ്ടുള്ള കലാരഞ്ജിനിയുടെ പെര്‍ഫോമന്‍സാണ് മോഹിനിയാട്ടത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

കലാരഞ്ജിനി Photo: Screen grab/ Club FM

കുടുംബത്തിലുള്ളവരെല്ലാം മികച്ച താരങ്ങളായതുകൊണ്ട് പലപ്പോഴും തങ്ങള്‍ തമ്മിലുള്ള താരതമ്യം ആളുകള്‍ നടത്താറുണ്ടെന്ന് കലാരഞ്ജിനി പറഞ്ഞു. തന്നോട് ചോദിക്കുകയാണെങ്കില്‍ തങ്ങള്‍ മൂന്നുപേരില്‍ ഏറ്റവും മികച്ച പെര്‍ഫോമര്‍ കല്പനയാണെന്ന് സംശയമില്ലാതെ പറയുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു കലാരഞ്ജിനി.

‘എന്നെ ഞെട്ടിച്ച നടി കല്പനയാണ്. ഉര്‍വശി ചെയ്യുന്നില്ല എന്നല്ല, കഥാപാത്രത്തിലേക്കുള്ള കല്പനയുടെ മാറ്റം എടുത്തുപറയേണ്ടതാണ്. നിമിഷനേരം കൊണ്ട് അവള്‍ അതിലേക്ക് മാറും. കോമഡി ചെയ്യുമ്പോള്‍ അവരുടെ ചുറ്റുമുള്ളവര്‍ കണ്‍ട്രോള്‍ പോയി ചിരിച്ചാലും അവള്‍ ചിരിക്കില്ല. പൊടിമോള് (ഉര്‍വശി) ഉണ്ടെങ്കിലും കല്പനയാണ് എന്നെ ഞെട്ടിച്ചത്.

കല്പന Photo: Screen grab/ Kaumudy TV

 

അതില്‍ ആദ്യം അഭിനയിച്ച സിനിമയായാലും നാഷണല്‍ അവാര്‍ഡൊക്കെ കിട്ടിയ തനിച്ചല്ല ഞാന്‍ ആയാലും ആ ക്യാരക്ടര്‍ കറക്ടായി പിടിച്ച് പോയിട്ടുണ്ട്. ഏറ്റവും ബെസ്റ്റ് ഏതാണെന്ന് ചോദിച്ചാല്‍ ഡോക്ടര്‍ പശുപതിയിലെ യു.ഡി.സിയാണ്. അതുപോലെ മോഹന്‍ലാലിന്റെ കൂടെയുള്ള എന്നും എപ്പോഴും. ആകെ അഞ്ച് മിനിറ്റ് എങ്ങാണ്ടേ ഉള്ളൂ. ബിന്ദു നൈനാന്‍ എന്ന ക്യാരക്ടര്‍ അടിപൊളിയായിരുന്നു,’ കലാരഞ്ജിനി പറഞ്ഞു.

തങ്ങളുടെ കുടുംബത്തിലെ നടിമാരെക്കുറിച്ചാണ് ഈ പറഞ്ഞതെന്നും പുറത്തുള്ളവരില്‍ ഒരുപാട് നടിമാര്‍ തന്നെ ഞെട്ടിച്ചിട്ടുണ്ടൈന്നും താരം പറയുന്നു. അതില്‍ ഒന്നാമതുള്ളത് സുകുമാരിയാണെന്നും കലാരഞ്ജിനി കൂട്ടിച്ചേര്‍ത്തു. എല്ലാതരം കഥാപാത്രങ്ങളെയും അനായാസം ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുന്ന താരമാണ് സുകുമാരിയെന്നും താരം പറഞ്ഞു.

‘മോഡേണ്‍ കഥാപാത്രമായാലും നാട്ടിന്‍പുറത്തെ ആളായാലും ആ ക്യാരക്ടറായി സുകുമാരിയമ്മ വന്ന് നിന്നാല്‍ ഞെട്ടും. അത്രക്ക് പെര്‍ഫക്ഷനാണ് സുകുമാരിയമ്മക്ക്. അതുപോലെ ലളിത ചേച്ചിയൊക്കെ എത്ര കിടിലന്‍ ആര്‍ട്ടിസ്റ്റുകളാണ്,’ കലാരഞ്ജിനി പറയുന്നു.

Content Highlight: Kalaranjini saying Kalpana is better actor than Urvashi

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം