മമ്മൂട്ടിയുടെ വേറിട്ട കഥാപാത്രമികവുകൊണ്ടും ശക്തമായ അഭിനയ പ്രകടനങ്ങളാലും ശ്രദ്ധേയമായ സിനിമയാണ് കളങ്കാവൽ. ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി പ്രതിനായകനും വിനായകൻ നായകനുമായതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇരുപത്തിയൊന്നോളം നായികമാർ ഉൾപ്പെട്ടിരിക്കുന്നതും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഒ.ടി.ടിയിലേക്കെത്തിയതോടെ വീണ്ടും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.
മമ്മൂട്ടി അവതരിപ്പിച്ച സൈക്കോ വില്ലൻ കഥാപാത്രമായ സ്റ്റാൻലി ദാസ് പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച കഥാപാത്രമാണ്. ഒ.ടി.ടി സ്ട്രീമിംഗിന് ശേഷം ചിത്രത്തിലെ പല സീനുകളും കഥാപാത്രങ്ങളും വീണ്ടും വിശകലനത്തിനിരയായെങ്കിലും, എല്ലാവരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കിയ ചോദ്യം ഒന്ന് തന്നെയാണ് സ്ത്രീകളെ വശീകരിച്ച് തന്റെ വലയിലാക്കി അവസാനം കൊലപ്പെടുത്തുന്ന സ്റ്റാൻലി ദാസ് എന്തുകൊണ്ട് രജീഷ വിജയൻ അവതരിപ്പിച്ച കഥാപാത്രത്തെ മാത്രം കൊല്ലാതെ വിട്ടു എന്നത്.
ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള വാദങ്ങളും ചർച്ചകളും നടക്കുകയാണ്. ചില പ്രേക്ഷകർ ഉയർത്തുന്ന ഒരു സംശയം, രജീഷയുടെ കുഞ്ഞിന്റെ അച്ഛൻ സ്റ്റാൻലി തന്നെയാകാമെന്നതാണ്. രജീഷ ഗർഭിണിയാവാതിരിക്കാൻ എന്ന പേരിൽ സ്റ്റാൻലി അവൾക്ക് നൽകുന്ന ഗുളികയിൽ സയനൈഡ് മിക്സ് ആകുകയും , എന്നാൽ അവൾഅത്അ കുടിക്കാതെ അതിൽ നിന്ന് അത്ഭുതകരമായി രക്ഷപെടുകയും ചെയ്യുന്നു. ആ സമയത്ത് അവൾ ഗുളിക കുടിക്കാതെ മാറ്റിവച്ചത്, തനിക്ക് ഗർഭിണിയാകണം ആ കുട്ടിയെ വളർത്തണം എന്ന ആഗ്രഹമാണ്. അതിനാൽ തന്നെയാണ് പിന്നീട് അവളുടെ ജീവൻ നഷ്ട്ടപെടാതിരുന്നതും.
മമ്മൂട്ടി, Photo: IMDb
പോലീസ് ഓഫീസറായ വിനായകന്റെ അന്വേഷണമെത്തുമ്പോൾ ജീവനോടെ അവശേഷിക്കുന്ന ഏക തെളിവ് രജീഷ വിജയൻ മാത്രമാണ്. എന്നാൽ ചോദ്യം ഇതാണ് എന്തുകൊണ്ടാണ് അവൾ ആദ്യം തന്നെ മമ്മൂട്ടിയുടെ പേര് പോലീസിനോട് വെളിപ്പെടുത്താതിരുന്നത്? മമ്മൂട്ടി അവളുടെ ഭർത്താവായിരിക്കാമോ, അല്ലെങ്കിൽ കുഞ്ഞിന്റെ അച്ഛനായിരിക്കാമോ എന്ന സംശയവും ഇതോടൊപ്പം ഉയരുന്നു. അതുകൊണ്ടുതന്നെയാണ് സ്റ്റാലിൻ കുഞ്ഞിനെ കൈകളിൽ എടുത്തുനിൽക്കുന്ന രംഗം സംവിധായകൻ സിനിമയിൽ ഉള്പ്പെടുത്തിയതെന്നുമാണ് ചിലരുടെ അഭിപ്രായം.
അപ്പോഴും എന്തുകൊണ്ട് സ്റ്റാൻലി രജീഷയെയും മകനെയും ഒന്നും ചെയ്യാതെ വിട്ടു എന്നതാണ് പ്രേക്ഷകരുടെ സംശയം. അതാണ് ഒടുവിൽ അവൻ പിടിക്കപ്പെടാൻ കാരണമായതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഇതിന് ഉത്തരം ലളിതമാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ വാദം. സ്റ്റാൻലിയുടെ കൈവശം ഇരുന്നത് അവന്റെ സ്വന്തം മകനാണ്, അവന് മക്കളോട് ശക്തമായ സെന്റിമെൻസ് ഉണ്ടായിരുന്നു. ആദ്യ ഭാര്യയോടും മകനോടും ഉള്ള സ്നേഹം സിനിമയുടെ ആദ്യ സീനുകളിൽ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നുമാണ് അവരുടെ വിശദീകരണം.
എന്തായാലും, ഈ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം ലഭിക്കാത്തത് കളങ്കാവൽ എന്ന സിനിമയെ കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാക്കി മാറ്റിയിരിക്കുകയാണ്. സ്റ്റാൻലി അവസാനം വരെ രജീഷയെ കൊല്ലാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം ഇന്നും തുറന്നുകിടക്കുന്നു. ഇപ്പോൾ സ്റ്റാലിന്റെ ഭാര്യയായി കാണുന്ന സ്ത്രീകളെല്ലാം ഒരുപക്ഷേ രജീഷയെ പോലെ രക്ഷപ്പെട്ടവരായിരിക്കാമെന്ന സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഇത്തരത്തിലുള്ള പുതിയ സംശയങ്ങളും വ്യാഖ്യാനങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുന്നത്. ജിതിൻ കെ. ജോസ് സിനിമയിൽ ഒളിപ്പിച്ച ചില രഹസ്യങ്ങളാണിതൊക്കെയെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. എന്ത് തന്നെയായാലും, മികച്ച സിനിമകളുടെ പട്ടികയിൽ കളങ്കാവൽ എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്.
Content Highlight: Kalakaval movie is becoming a topic on social media after its OTT release
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.