| Sunday, 4th May 2025, 10:55 am

ശോഭന കഴിഞ്ഞാല്‍ മലയാളത്തിലെ ബെസ്റ്റ് ഡാന്‍സര്‍; അവള്‍ സ്റ്റെപ്പുകള്‍ വേഗം പിടിച്ചെടുക്കും: കല മാസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

40 വര്‍ഷത്തോളമായി കൊറിയോഗ്രഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സ് മാസ്റ്ററാണ് കല. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം ചിത്രങ്ങള്‍ക്ക് നൃത്ത സംവിധാനം നിര്‍വഹിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

മലയാളത്തില്‍ ശോഭന കഴിഞ്ഞാല്‍ ബെസ്റ്റ് ഡാന്‍സര്‍ ആരാണെന്ന് പറയുകയാണ് കല മാസ്റ്റര്‍. ശോഭന കഴിഞ്ഞാല്‍ പിന്നെ മഞ്ജു വാര്യരാണ് ബെസ്റ്റ് ഡാന്‍സര്‍ എന്നാണ് കല പറയുന്നത്. ക്ലാസിക്കല്‍ ഡാന്‍സ് അറിയാവുന്നത് കൊണ്ട് മഞ്ജു പെട്ടെന്ന് തന്നെ സ്റ്റെപ്പുകള്‍ പിടിച്ചെടുക്കുമെന്നും അവര്‍ പറയുന്നു.

മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കല മാസ്റ്റര്‍. ഭാനുപ്രിയയും സിമ്രാനും തനിക്കേറെ ഇഷ്ടപ്പെട്ട നര്‍ത്തകരാണെന്നും മോഹന്‍ലാല്‍ അഭിനയത്തില്‍ എന്നതുപോലെ തന്നെ നൃത്തത്തിലും ബ്രില്യന്റാണെന്നും അവര്‍ പറയുന്നു.

മോഹന്‍ലാല്‍ ചുവടുകള്‍ പെര്‍ഫെക്ടായി തന്നെ ചെയ്യുമെന്നും വലിയ റിഹേഴ്‌സലുകളെന്നും വേണ്ടിവരില്ലെന്നും കല അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ജയസൂര്യയുമൊക്കെ ഭംഗിയായി നൃത്തം ചെയ്യുമെന്നും ഒരു ചുവടും അവര്‍ നോ പറഞ്ഞ് തനിക്ക് മാറ്റേണ്ടിവന്നിട്ടില്ലെന്നും കല മാസ്റ്റര്‍ പറഞ്ഞു.

‘മലയാളത്തില്‍ ശോഭന കഴിഞ്ഞാല്‍ ബെസ്റ്റ് ഡാന്‍സര്‍ പിന്നെ മഞ്ജു വാര്യരാണ്. ക്ലാസിക്കല്‍ ഡാന്‍സ് അറിയാവുന്നത് കൊണ്ട് മഞ്ജു പെട്ടെന്ന് തന്നെ സ്റ്റെപ്പുകള്‍ പിടിച്ചെടുക്കും. ഭാനുപ്രിയയും സിമ്രാനും എനിക്കേറെ ഇഷ്ടപ്പെട്ട നര്‍ത്തകരാണ്.

പിന്നെ മോഹന്‍ലാല്‍ അഭിനയത്തില്‍ എന്നതുപോലെ തന്നെ നൃത്തത്തിലും ബ്രില്യന്റാണ്. അദ്ദേഹം ചുവടുകള്‍ പെര്‍ഫെക്ടായി തന്നെ ചെയ്യും. അദ്ദേഹത്തിന് വലിയ റിഹേഴ്‌സലുകളെന്നും വേണ്ടിവരില്ല.

പൃഥ്വിരാജും ചാക്കോച്ചനും ജയസൂര്യയുമൊക്കെ ഭംഗിയായി നൃത്തം ചെയ്യും. ഒരു ചുവടും അവര്‍ നോ പറഞ്ഞ് എനിക്ക് മാറ്റേണ്ടിവന്നിട്ടില്ല,’ കല മാസ്റ്റര്‍ പറഞ്ഞു.

Content Highlight: Kala Master Talks About Manju Warrier’s Dancing Skills

We use cookies to give you the best possible experience. Learn more