| Wednesday, 18th June 2025, 1:53 pm

ഷാരൂഖ് ഖാനും ആമിര്‍ ഖാനും വളരെ പ്രൊഫഷണലാണ്; എന്നാല്‍ ആ നടന്റെ സ്റ്റാര്‍ഡത്തിന് എതിരാളികള്‍ ഇല്ല: കാജോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളാണ് കാജോള്‍. 1992ല്‍ പുറത്തിറങ്ങിയ ബെഖുദി എന്ന ചിത്രത്തിലൂടെയാണ് അവര്‍ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ബോളിവുഡ് താരങ്ങള്‍ക്കൊപ്പം നടി അഭിനയിച്ചു. തമിഴിലും കാജോല്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഷാരൂഖ്, സല്‍മാന്‍ , ആമിര്‍ എന്നീ മൂന്ന് ഖാന്‍മാരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ചുരുക്കം ചില നടിന്മാരില്‍ ഒരാള്‍ കൂടെയാണ് കാജോള്‍. ഇപ്പോള്‍ അവര്‍ ഒരോരുത്തരെയും കുറിച്ച് സംസാരിക്കുകയാണ് കാജോള്‍.

ഷാരൂഖ് ഖാനും ആമിര്‍ ഖാനും എത്രമാത്രം പ്രൊഫഷണലാണെന്ന് കാജോള്‍ പറയുന്നു. സമര്‍പ്പണത്തിന്റെ കാര്യത്തില്‍ ഇരുവരും എല്ലാ ട്രോഫികളും അര്‍ഹിക്കുന്നവരാണെന്നും, അവര്‍ തങ്ങളുടെ വര്‍ക്കിലും മറ്റും അച്ചടക്കവും അതുപോലെ വളരെ കാര്യ ഗൗരവമുള്ളവരാണെന്നും താരം പറയുന്നു. എന്നിരുന്നാലും, ‘സല്‍മാന്റെ സ്റ്റാര്‍ഡം ഒന്ന് വേറെ തന്നെയാണെന്നും നിങ്ങള്‍ക്ക് അതിനോട് തര്‍ക്കിക്കാന്‍ കഴിയില്ലെന്നും കാജോള്‍ പറയുന്നു.

സല്‍മാന്‍ഖാന്‍ വര്‍ഷങ്ങളായി അതേപടി തുടരുകയാണെന്നും അത് തന്നെ അവിശ്വസനീയമാണെന്നും അവര്‍ പറയുന്നു. ആമിര്‍ പോലും ഒരിക്കല്‍ ‘സല്‍മാന്‍ തീര്‍ച്ചയായും എന്നെക്കാള്‍ വലിയ താരമാണ്, എന്ന് പറഞ്ഞിട്ടുണ്ടെന്നും കാരണം അദ്ദേഹത്തിന്റെ സിനിമ എങ്ങനെ പോയാലും അത് ഇപ്പോഴും 100 കോടി കടക്കുന്നുണ്ടെന്നും താരം പറഞ്ഞു. അദ്ദേഹത്തിന്റെ ആരാധകര്‍ അദ്ദേഹത്തെ ഭ്രാന്തമായി ആരാധിക്കുന്നുവെന്നും കാജോള്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ട ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഷാരൂഖും ആമിറും വളരെ പ്രൊഫഷണലാണ്. സമര്‍പ്പണത്തിന്റെ കാര്യത്തില്‍ ഇരുവരും എല്ലാ ട്രോഫികളും അര്‍ഹിക്കുന്നവരാണ്. കാരണം അവര്‍ക്ക് തങ്ങളുടെ ക്രാഫ്റ്റിനോടുള്ള സീരിയസ്‌നസും അച്ചടക്കവും എല്ലാം എടുത്തുപറയേണ്ടതാണ്. എന്നിരുന്നാലും, സല്‍മാന്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ്.

നിങ്ങള്‍ക്ക് അതിനോട് തര്‍ക്കിക്കാന്‍ കഴിയില്ല. വര്‍ഷങ്ങളായി അദ്ദേഹം അതേപടി തുടരുന്നു, അത് തന്നെ അവിശ്വസനീയമാണ്. ആമിര്‍ പോലും ഒരിക്കല്‍ പറഞ്ഞു, ‘സല്‍മാന്‍ തീര്‍ച്ചയായും എന്നെക്കാള്‍ വലിയ താരമാണ്, കാരണം അദ്ദേഹത്തിന്റെ സിനിമ എങ്ങനെ കളിച്ചാലും അത് എപ്പോഴും 100 കോടി കടക്കുന്നു. അദ്ദേഹത്തിന്റെ ആരാധകര്‍ അദ്ദേഹത്തെ ഭ്രാന്തമായി ആരാധിക്കുന്നു,’ കാജോള്‍ പറയുന്നു.

Content Highlight: Kajol  says that   Salman khan’s stardom is unmatched

We use cookies to give you the best possible experience. Learn more