| Tuesday, 15th July 2025, 2:56 pm

രാജ്യസഭയിലേക്ക് ആദ്യം പരിഗണിച്ചത് കെ.സുരേന്ദ്രനെ; വെട്ടിയത് രാജീവ് ചന്ദ്രശേഖര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി. സദാനന്ദന് പകരം രാജ്യസഭയിലേക്ക്  ആദ്യം പരിഗണിച്ചത് കെ. സുരേന്ദ്രനെയായിരുന്നെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇടപെട്ട് സി. സദാനന്ദനെ പിന്തുണക്കുകയായിരുന്നു.

അക്രമരാഷ്ട്രീയം തുറന്ന് കാണിക്കാന്‍ സദാനന്ദന്‍ ആവശ്യമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടതോടെ സുരേന്ദ്രനെ തഴയുകയായിരുന്നെന്ന് ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തു.

സുരേന്ദ്രന് പുറമെ ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയേയും രാജ്യസഭയിലേക്ക് പരിഗണിച്ചിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ പിന്തുണ ലഭിക്കാത്തതോടെയാണ് സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഒഴിവാക്കിയത്.

Content Highlight: K. Surendran was first considered for the Rajya Sabha

We use cookies to give you the best possible experience. Learn more