| Sunday, 24th September 2017, 12:30 pm

'കണക്കിലും കണക്കാണല്ലോ സുരേട്ടാ...'; പെട്രോള്‍ വില വര്‍ധനവ് സംസ്ഥാന സര്‍ക്കാരിന്റെ തലയിലിടാന്‍ കള്ളക്കണക്കുമായി കെ.സുരേന്ദ്രന്‍; പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ എന്ത് പോസ്റ്റിട്ടാലും, അത് സെല്‍ഫ് ട്രോളാകാറാണ് പതിവ്. സുരേന്ദ്രന്റെ പുതിയ പോസ്റ്റും ദുരന്തമായിരിക്കുകയാണ്. പെട്രോല്‍ വിലവര്‍ധനയെ കുറിച്ചുള്ള പോസ്റ്റിലാണ് സുരേന്ദ്രന് അബദ്ധം പറ്റിയത്. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചാല്‍ വില കുറയുമെന്ന് തെളിയിക്കാന്‍ സുരേന്ദ്രന്‍ നിരത്തിയ കണക്കിലാണ് ഇത്തവണ തെറ്റ് പറ്റിയത്.

സംസ്ഥാനത്തിന് കിട്ടുന്ന പൈസ കണക്ക് കൂട്ടിയത് 14.98+9.2=27 എന്നായിരുന്നു. ശരിയായ ഉത്തരം 24.18 ആണ്. സുരേന്ദ്രന് പറ്റിയ മണ്ടത്തരത്തെ സോഷ്യല്‍ മീഡിയ എറ്റെടുത്തിട്ടുണ്ട്. നിരവധി പേരാണ് സുരേന്ദ്രന്റെ പോസ്റ്റിന് കീഴെ കമന്റിട്ടിരിക്കുന്നത്.

സാമന്യ കണക്ക് പോലും നോക്കാതെ തള്ളിയിരിക്കുകയാണ് സുരേന്ദ്രന്‍ എന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം. നികുതിയുടെ പിന്നിലെ കണക്ക് കൃത്യമായി വിശദീകരിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടും ബി.ജെ.പി ഇപ്പോഴും സംസ്ഥാനത്തെ വിമര്‍ശിക്കുകയാണെന്നും അതിന് വേണ്ടി കള്ളക്കണക്ക് നിരത്തുകയാണെന്നുമാണ് വിമര്‍ശനം.

പെട്രോളിയം വിലയെ കുറിച്ച് നടക്കുന്നത് പ്രചാരവേലകളാണെന്നും ഇന്ത്യാ ഗവണ്‍മെന്റെ് വിചാരിച്ചാല്‍ പെട്രോള്‍ വില എന്തായാലും അന്‍പതു രൂപയില്‍ താഴെ കൊണ്ടു വരാമെന്നുമായിരുന്നു ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്റെ പോസ്റ്റ്.


Also Read:  ‘അടുത്ത ജന്മത്തിലെങ്കിലും ക്ഷണിക്കപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കണമെന്ന് കുമ്മനവും’; സുരേഷ് ഗോപിയെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ


ഏതാനും മാസങ്ങളായി സുഡാപ്പികളും കമ്മികളും കൊമ്മികളും അവരെ പിന്തുണക്കുന്ന ചില മാധ്യമ ശിഖണ്ഡികളും പെട്രോളിയം വിലയെ സംബന്ധിച്ച് ഒരുപാട് പ്രചാരവേല നടത്തുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു.

ഇതിന് ഇതുവരെ മറുപടി പറയാതിരുന്നത് ഇത്തരം അപവാദപ്രചാരണങ്ങളെ അവഗണിക്കുന്നതാണ് നല്ലത് എന്ന് കരുതിയാണ്. എന്നാല്‍ തന്റെ ഏതു പോസ്ടിനും താഴെ വന്ന് ഇതു തന്നെ ചോദിക്കുന്ന ഇത്തരക്കാരുടെ ഉദ്ദേശം അറിഞ്ഞുകൊണ്ടു തന്നെ പറയട്ടെ അന്‍പതു രൂപയില്‍ താഴെ ഇന്ത്യാഗവണ്മെന്റിനു പെട്രോളും ഡീസലും വില്‍ക്കാന്‍ കഴിയും. അദ്ദേഹം പറഞ്ഞിരുന്നു.

അതിനായി ഒന്നുകില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുകയോ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി. എസ്. ടി യുടെ പരിധിയില്‍ കൊണ്ടുവരാന്‍ അനുവദിക്കണം. 2010 ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണാധികാരം എടുത്തു കളഞ്ഞത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും മോദി സര്‍ക്കാര്‍ കേന്ദ്രനികുതി കൂട്ടിയിട്ടുമില്ല. സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

കള്ളും പെട്രോളും ലോട്ടറിയും ഇല്ലെങ്കില്‍ എന്നേ പൂട്ടിപ്പോകുമായിരുന്നു കേരളത്തിന്റെ ഖജനാവ്. കാല്‍ക്കാശിനു കൊള്ളാത്തവരുടെ ഗീര്‍വാണം ആരു ചെവിക്കൊള്ളാന്‍. എന്നു പരിഹസിച്ചു കൊണ്ടാണ് സുരേന്ദ്രന്‍ പോസ്റ്റ് അവസാനിപ്പിച്ചത്.








Latest Stories

We use cookies to give you the best possible experience. Learn more