| Thursday, 4th June 2026, 8:09 pm

വിജയ് ശങ്കറിന് പുറമെ വിരമിക്കല്‍ പ്രഖ്യാപിച്ച് മറ്റൊരു ഇന്ത്യന്‍ താരം!

ശ്രീരാഗ് പാറക്കല്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എസ്. ഭരത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘അഭിമാനത്തോടെയും കൃതജ്ഞതയോടെയും ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നു. എന്റെ രാജ്യത്തിനായി കളിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്,’ ഭരത് സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

തന്റെ 32ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ഭരത് 2023ലാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്. ടെസ്റ്റില്‍ അരങ്ങേറിയ താരം ഇന്ത്യയ്ക്ക് വേണ്ടി ഏഴ് മത്സരങ്ങളിലെ 12 ഇന്നിങ്‌സില്‍ നിന്ന് 221 റണ്‍സാണ് നേടിയത്. 44 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ മാത്രമായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. 20.01 എന്ന ആവറേജും 53.0 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുണ്ടായിരുന്നത്. 2024 ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം.

ഐ.പി.എല്ലില്‍ 11 മത്സരങ്ങള്‍ കളിച്ച ഭരത് 199 റണ്‍സ് നേടിയിട്ടുണ്ട്. 78* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ താരത്തിനുണ്ട്. 28.4 എന്ന ആവറേജും 122.1 എന്ന സ്‌ട്രൈക്ക് റേറ്റും ഭരത്തിനുണ്ട്. മറ്റ് ഫോര്‍മാറ്റുകളിലൊന്നും ഭരത്തിന് അവസരം ലഭിച്ചിരുന്നില്ല.

അതേസമയം ഇന്ത്യന്‍ താരം വിജയ് ശങ്കറും അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. തന്റെ 35ാം വയസിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. മെയ് 22ാം തിയതിയായിരുന്നു ശഖര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇന്ത്യക്ക് വേണ്ടി 12 ഏകദിന മത്സരത്തില്‍ നിന്നും 223 റണ്‍സും നാല് വിക്കറ്റുമാണ് താരം നേടിയത്. അന്താരാഷ്ട്ര ടി-20യില്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ച താരം 101 റണ്‍സും അഞ്ച് വിക്കററ്റുമാണ് നേടിയത്. ടി-20സില്‍ 159 മത്സരത്തില്‍ നിന്ന് 2583 റണ്‍സും 38 വിക്കറ്റും വിജയ് ശങ്കര്‍ തന്റെ പേരിലാക്കിയിട്ടുണ്ട്.

Content Highlight: K.S. Bharat Announce Retirement In International Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more