രോഹിത്തിനേയും ഗംഭീറിനേയും ഒരുമിച്ചുവെട്ടി; രാഹുലിന്റെ ക്ലാസിക്കില്‍ പിറന്നത് തകര്‍പ്പന്‍ നേട്ടം
Sports News
രോഹിത്തിനേയും ഗംഭീറിനേയും ഒരുമിച്ചുവെട്ടി; രാഹുലിന്റെ ക്ലാസിക്കില്‍ പിറന്നത് തകര്‍പ്പന്‍ നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd October 2025, 3:35 pm

വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ രണ്ടാം ദിനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 162 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്. നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 326 (96 ഓവര്‍) റണ്‍സാണ് ഇന്ത്യ നേടിയത്.

നിലവില്‍ ക്രീസിലുള്ളത് 50 റണ്‍സ് പൂര്‍ത്തിയാക്കിയ രവീന്ദ്ര ജഡേജയും 68 റണ്‍സ് നേടിയ ധ്രുവ് ജുറേലുമാണ്. മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി 197 പന്തില്‍ നിന്ന് 12 ബൗണ്ടറികള്‍ ഉള്‍പ്പെടെ 100 റണ്‍സ് നേടിയാണ് ഓപ്പണര്‍ കെ. എല്‍. രാഹുല്‍ മടങ്ങിയത്.

ജോമല്‍ വാരിക്കനാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. എന്നിരുന്നാലും തന്റെ ടെസ്റ്റ് കരിയറില്‍ 10ാം സെഞ്ച്വറി രേഖപ്പെടുത്താനും രാഹുലിന് സാധിച്ചു. ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്ത്യന്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഗൗതം ഗംഭീറിനേയും രോഹിത് ശര്‍മയേയും മറികടക്കാനാണ് താരത്തിന് സാധിച്ചത്.

സുനില്‍ ഗവാസ്‌കര്‍ – 33

വിരേന്ദര്‍ സെവാഗ് – 22

മുരളി വിജയ് – 12

കെ.എല്‍ രാഹുല്‍ – 10

ഗൗതം ഗംഭീര്‍ – 9

രോഹിത് ശര്‍മ – 9

രാഹുലിന് പുറമെ ഇന്ത്യയ്ക്ക് യശസ്വി ജെയ്‌സ്വാള്‍ (36), സായി സുദര്‍ശന്‍ (7), ശുഭ്മന്‍ ഗില്‍ (50) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. നിലവില്‍ വിന്‍ഡീസിനായി റോസ്ട്ടണ്‍ ചെയ്‌സ് രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ജെയ്ഡന്‍ സീല്‍സും വാരിക്കനും ഓരോ വിക്കറ്റുകളും നേടി.

അതേസമയം 48 പന്തില്‍ 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. താരത്തിന് പുറമെ ഷായ് ഹോപ്പും ( 36 പന്തില്‍ 26) ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്സും (43 പന്തില്‍ 24) ഭേദപ്പെട്ട പ്രകടനം നടത്തി.

ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും ബൗളിങ്ങില്‍ മികവ് കാട്ടി. സിറാജ് നാല് വിക്കറ്റും ബുംറ മൂന്ന് വിക്കറ്റും സ്വന്തമാക്കി. കൂടാതെ, കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.

Content Highlight: K.L Rahul In Great Record Achievement In Test Cricket